വിവാഹസങ്കൽപ്പങ്ങൾ കരീനയോട് തുറന്ന് പറഞ്ഞ് മാനുഷി ഛില്ലർ

ഒരു വിവാഹത്തിനിടെയാണ് തന്റെ മംഗല്യ സങ്കൽപത്തെക്കുറിച്ച് മാനുഷി കരീനയോടു മനസ്സു തുറക്കുന്നത്...

വിവാഹം ഒാരോരുത്തർക്കും സ്പെഷലാണ്, അന്നോളം കാത്തുവച്ച സ്വപ്നങ്ങളിലെ സുന്ദരിയായി അവതരിക്കുന്ന മുഹൂർത്തം. നിറങ്ങളും നൃത്തവും ആട്ടവും പാട്ടുമൊക്കെയായി അക്ഷരാർഥത്തിൽ ഉൽസവ ലഹരിയിലെത്തുന്ന ആ നാളിൽ അലങ്കാരമാകാനും വ്യത്യസ്തമാർന്ന ആഭരണങ്ങളും വേണം. കണ്ടുമറന്ന ഡിസൈനുകളും സെലക്ഷനുമൊന്നുമല്ല പുത്തൻ ശൈലിയിലുള്ള ആഭരണങ്ങൾക്കു വേണ്ടിയാണ് അവളുടെ ഉള്ളം കൊതിക്കുക. 

മിസ് വേൾഡ് മാനുഷി ഛില്ലറിന്റെ കാര്യമെടുത്താലും അതങ്ങനെ തന്നെയാണ്. മാനുഷിയുടെ വിവാഹ സങ്കൽപങ്ങൾ കേട്ടപ്പോൾ ബോളിവുഡിലെ സൈസ് സീറോ കരീന കപൂറിനും ഒന്നുകൂടി വിവാഹിതയായാൽ കൊള്ളാമെന്നുണ്ട്. പറഞ്ഞു വന്നതു മനസ്സിലായില്ലേ, സംഗതി ഇങ്ങനെയാണ്..

ഒരു വിവാഹത്തിനിടെയാണ് തന്റെ മംഗല്യ സങ്കൽപത്തെക്കുറിച്ച് മാനുഷി കരീനയോടു മനസ്സു തുറക്കുന്നത്. തന്റെ വിവാഹം ഒരാഘോഷമായിരിക്കും. സന്തോഷത്തിന്റെയും നിറങ്ങളുടെയും നൃത്തത്തിന്റെയും പാട്ടിന്റെയുമൊക്കെ ആഘോഷം. ആകാശം നിറയെ വിവിധ വർണത്തിലുള്ള വെടിക്കെട്ടുകളും പ്രതീക്ഷകളുമായിരിക്കും. സ്നേഹത്തിലും വിശ്വാസത്തിലും തിളങ്ങുന്ന വിവാഹം. എക്കാലത്തേക്കുമായി നൽകുന്ന വാഗ്ദാനം... അങ്ങനെയായിരിക്കും എന്റെ വിവാഹം.. മാനുഷി ഇങ്ങനെ പറയുമ്പോഴാണ് തനിക്കും ഇങ്ങനെ വിവാഹം കഴിക്കാൻ തോന്നുന്നുവെന്ന് കരീന പറയുന്നത്. ഉടൻ തന്നെ താങ്കൾ വിവാഹിതയായതല്ലേ എന്നു മാനുഷിയും ചോദിക്കുന്നു.

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനു വേണ്ടി തയാറാക്കിയ പുതിയ പരസ്യത്തിലാണ് മാനുഷി തന്റെ വിവാഹ സങ്കൽപങ്ങളെക്കുറിച്ച് കരീനയോടു മനസ്സ് തുറക്കുന്നത്. ബ്രൈഡ്സ് ഒാഫ് ഇന്ത്യ സീസൺ സിക്സ് എന്ന പേരിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പുറത്തിറക്കിയ ഏറ്റവും പുതിയ ബ്രൈഡൽ ജ്വല്ലറി കലക്ഷൻസ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുകയായിരുന്നു ഇരുവരും.

തീർന്നില്ല, ഇൗ പുതിയ ബ്രൈഡൽ ജ്വല്ലറി കലക്ഷനിൽ നിന്നും പർച്ചേസ് ചെയ്യുന്ന ആയിരത്തോളം നവദമ്പതികൾക്ക് ദുബായ്, മലേഷ്യ, ബാലി, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കു ഹണിമൂൺ ട്രിപ്പിനായി പറക്കാനുള്ള സുവർണാവസരവുമുണ്ട്. തമിഴ്നാട് ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam