Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ മനം കവരുന്ന പുതിയ ബാഗ് ഫാഷൻ

Bags fashion

ക്യൂട്ട്, ബോൾഡ്.... ലുക്ക് ഏതും ആകട്ടെ  ക്ലാസ് ലുക്ക് സമ്മാനിക്കുന്നതിൽ ആക്സസറീസിനു വലിയ പങ്കുണ്ട്. തോളിൽ തൂങ്ങിക്കിടന്നു സ്ത്രീകൾക്കൊപ്പം  എവിടെയും സഞ്ചരിക്കുന്ന അടുത്ത സുഹൃത്താണ് ബാഗുകൾ. എവിടെ പോകുമ്പോഴും കൂട്ടായിരിക്കുന്ന ബാഗുകളോട് പ്രത്യേക ഇഷ്ടമുണ്ട് സ്ത്രീജനത്തിന്.  അവിടെ വലുപ്പ ചെറുപ്പമില്ല. സൗകര്യമാണ് പ്രധാനം. ജോലിക്കാകട്ടെ, പാർട്ടിക്കാകട്ടെ സ്റ്റൈൽ വിട്ടൊരു കളിയില്ല.  തോളിൽ തൂക്കുന്നതു മുതൽ കൈയിൽ ചേർത്തു പിടിക്കാവുന്ന ബാഗുകൾ വരെ ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്നു. വൻ പരീക്ഷണങ്ങൾക്ക് ബാഗുകൾ വേദിയാകുന്നതും അതുകൊണ്ടു തന്നെ.

സീ ത്രൂ ബാഗ് (see-through bag)

രണ്ടായിരത്തിന്റെ തുടക്കം മുതലാണ് ട്രാൻസ്പരന്റ് പിവിസി ബാഗുകൾ വിപണി കീഴടക്കാൻ തുടങ്ങിയത്. കാഷ്വൽവെയറുകൾക്കൊപ്പം  കൂട്ടാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ല.

ബീഡഡ് ബാഗ്

മുത്തുകളും ബീഡ്സുകളും നിറയുന്ന ബീഡഡ് ബാഗുകളാണ് പുതിയ താരോദയം. ബീഡ്സിൽ നിറയെ വർണവിസ്മയം ഒളിപ്പിച്ചുവച്ച ബാഗുകൾ കോൺട്രാസ്റ്റ് കളറിലുള്ള വസ്ത്രങ്ങൾക്കൊപ്പം ഹൈലൈറ്റാകും

നെറ്റ് ബാഗ്

നെറ്റ് ബാഗുകൾ നമുക്ക് അപരിചിതരല്ല. എന്നാൽ മേക്ക് ഓവർ നടത്തിയാണ് നെറ്റ് ബാഗുകൾ എന്നു വിളിക്കുന്ന ക്രോഷെ നെറ്റ് ബാഗുകളുടെ തിരിച്ചുവരവ്. മനംമയക്കുന്ന ബ്രൈറ്റ് കളറുകളിൽ ചിക് ലുക്ക് കൂട്ടിനുണ്ട്. 

ബെൽറ്റ് ബാഗ്

അരപ്പെട്ട കെട്ടിയ പോലെ അരയിൽ കെട്ടിയിടുന്ന ബം ബാഗുകൾ ഏറെ  പോപ്പുലറാണ്. എന്നാൽ  സ്റ്റൈലിഷ് ലുക്കിലാണ്  സ്ട്രീറ്റ് സ്റ്റൈലിന് എന്നും അനുയോജ്യമായ ബെൽറ്റ് ബാഗുകളുടെ പുതിയ വരവ്. അൽപം കൂടി ചെറുതായി സ്റ്റൈലിഷ് ആയിരിക്കുന്നു.

ഹൂപ് ഹാൻഡിൽ ബാഗ്

ബാഗുകളിൽ ഹാൻഡിലുകൾ പതിവു കാഴ്ചയല്ലെങ്കിലും ഹാൻഡിൽ ബാഗുകൾ പടി കടന്നു പോയിട്ടില്ല. കുറച്ചു കൂടി പിടി മുറുക്കി റൗണ്ട് ഹൂപ് ഹാൻഡിലാണ് ആരാധകർ കൈയിലെടുത്തിരിക്കുന്നത്.. ചെറിയ ഹാൻഡിലുകളിൽ നിന്നു മാറി, ആരെയും വിസ്മയിപ്പിക്കുന്ന കൈവേലകൾ ചേർന്നുവരുന്ന വലിയ ഹാൻഡിലുകളിൽ ആരാധാകർ മുറുക്കെ പിടിത്തമിട്ടു കഴിഞ്ഞു.

ബാസ്കറ്റ് ബാഗ്

ബക്കറ്റ് തോളിൽ തൂക്കി നടക്കുന്നോ ! എന്നൊക്കെ തോന്നുമെങ്കിലും ആള് സൂപ്പറാ.... കൊട്ടയുടെ പോലുള്ള ഡിസൈനിലേക്ക്  ആരും നോക്കിപ്പോകു‌ം. ആരാധകരെ മയക്കാൻ കിടിലൻ കളറുകളും റെഡി. ബാസ്കറ്റ് ലുക്കിനു പുറമെ റൗൺഡ് ഷെയ്പ്പും ആരാധകരെ മയക്കും. ലെതറും, ജൂട്ട് പോലുള്ള ഇക്കോഫ്രണ്ട്‌ലി ഉൽപന്നങ്ങളും  ബാസ്കറ്റ് ബാഗിനെ കൂടുതൽ സ്റ്റൈലിഷാക്കുന്നു..

ലോഗോ ബാഗ്

ഡിസൈനർ ലോഗോയുടെ പ്രേമം റൺവേ വിട്ടു പൊതുഇടത്തിലേക്ക് ഇറങ്ങിയതിന്റെ തെളിവാണ് ഡിസൈനർ ലോഗോകൾ നിറയുന്ന ലോഗോ ബാഗുകൾ. കാഷ്വൽ ലുക്കിനൊപ്പം എലൈറ്റ് ലുക്ക് കൂടെപോരും. 

മൈക്രോ ബാഗ്

പേരിന് കൈയിൽ പിടിക്കാൻ ഒരു ബാഗ് വേണോ? എങ്കിൽ മൈക്രോ ബാഗ് തിരഞ്ഞെടുക്കാം. കൂടിപോയാൽ ഒരു കുഞ്ഞൻ ലിപ്സ്റ്റിക്, അതിൽ കൂടുതലൊന്നും ബാഗിൽ കൊണ്ടുപോകാമെന്നു കരുതേണ്ട....

ഗിറ്റാർ സ്ട്രാപ് ബാഗ്

ബാഗുകളെ കുറച്ചുകൂടി കളർഫുൾ ആക്കുകയാണ് ഗിറ്റാർ സ്ട്രാപ് ബാഗുകൾ. വീതി കൂടിയതും എംബ്രോയ്ഡറി, എംബല്ലിഷ്മെന്റുകൾ നിറയുന്ന കളർഫുൾ സ്ട്രാപ്പുമാണ് ഇതിനെ മറ്റുള്ളവയിൽ നിന്നു മാറ്റി നിർത്തുന്നതും. 

എൻവെലപ് ക്ലച്ച്

ഒരു വലിയ പോസ്റ്റൽ കവറിനെ അനുസ്മരിപ്പിക്കുന്ന എൻവെലപ് ക്ലച്ചുകളാണ്  പാർട്ടികളിലെ പുതിയ താരം. മീഡിയം– ലാർജ് വലിപ്പത്തിലുള്ളതാണ് എൻവെലപ് ക്ലച്ചുകൾ. നേരത്തെ മീഡിയം വലിപ്പത്തിലായിരുന്നു  ആ ക്ലച്ചുകളെങ്കിൽ ഇപ്പോൾ വലിപ്പം അൽപം കൂട്ടിയിട്ടുണ്ട്. മിനിമൽ വലിപ്പമായതുകൊണ്ട്  കൈയിൽ പിടിക്കാൻ സൗകര്യപ്രദം. എംബലിഷ്മെന്റ്സും എംബ്രോയ്ഡറിയും ക്ലച്ചിനെ വേറിട്ടു നിർത്തും. ഓവർ സൈസ്ഡ് ഡ്രസുകൾക്കൊപ്പവും സ്റ്റേറ്റ്മെന്റ് സ്‌ലീവുകൾക്കൊപ്പവും ചേരും. കനം കുറഞ്ഞ എൻവെലപ് ക്ലച്ച് ഓവറാക്കില്ലെന്നു ചുരുക്കം.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam