Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം 42, കണ്ടാൽ 18 കാരി, സൗന്ദര്യ രഹസ്യം!

style

ഇൻസ്റ്റാഗ്രാമിലെ സൂപ്പർതാരമാണ് ലൂർ സു എന്ന 42 വയസ്സുകാരി യുവതി. തായ്‌വാന്‍ സ്വദേശിനിയും ഇന്റീരിയര്‍ ഡിസൈനറുമാണ് ഈ സുന്ദരി. വെറുമൊരു സാധാരണ സുന്ദരിയല്ല ലൂർ, കാണുന്നവർക്കൊക്കെ അദ്ഭുതമാണ്. എല്ലാത്തിനും കാരണം അവരുടെ പ്രായം തന്നെയാണ്. വയസ്സ് 42 ആയെങ്കിലും കാഴ്‌ചയ്‌ക്ക് 18 ആണെന്നെ പറയൂ. അതുതന്നെയാണ് ലൂറിനെ ഇൻസ്റ്റാഗ്രാമില്‍ താരമാക്കിയതും. 

style2

ലൂറിനോട് സൗന്ദര്യ രഹസ്യം അന്വേഷിക്കാനാണ് പലരും സോഷ്യൽ മീഡിയയിൽ മത്സരിക്കുന്നത്. പ്രധാനമായും ഒരു ദിവസം ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. 

അതുപോലെ മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ഉപയോഗിക്കും. എണ്ണ കൂടുതലുളള ഭക്ഷണം, വഴുവഴുപ്പുളള ഭക്ഷണം, പഞ്ചസാര അധികമുളള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാനും ലൂർ നിർദേശിക്കുന്നുണ്ട്. കട്ടന്‍ ചായയും, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉൾപ്പെടുത്താറുണ്ടെന്നും ലൂര്‍ പറയുന്നു.

style1

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam