റഷ്യയിൽ സ്റ്റൈലിഷായി ഐ.എം വിജയൻ

പുതിയ ലോക ചാംപ്യൻമാരെ കാണാൻ ഒരു തുകൽ പന്തിനു ചുറ്റും ലോകം കണ്ണും നട്ട് കാത്തിരുന്നപ്പോൾ റഷ്യയിലെ ചുവന്ന മണ്ണിൽ കേരളത്തിന്റെ കറുത്ത മുത്തുമുണ്ടായിരുന്നു. മലയാളികളുെട സ്വന്തം ‌ഐ.എം വിജയൻ. 

ആദ്യമായി ഒരു ലോകകപ്പ് ഫൈനൽ കാണാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഐ. എം വിജയൻ. എന്തായാലും പോയി, പോയപ്പോ നല്ല കലക്കൻ സ്റ്റ‌െലിൽ തന്നെ വിജയൻ പോവുകയും െചയ്തു. ബ്ലൂ ഡെനിം ജീൻസും പിന്നിൽ ഫുട്ബോൾ രേഖപ്പെടുത്തിയ സ്റ്റൈലിഷ് ഡെനിം ജീൻസ് ജാക്കറ്റുമിട്ട് കിടിലനൊരു കൂളിംഗ് ഗ്ലാസും വച്ചാണ് വിജയേട്ടൻ വിപ്ലവ ഭൂമിയിൽ കാലുകുത്തിയത്. എന്തുട്ടാ ഗഡീ, പൊളിച്ചൂലോ എന്ന് എല്ലാ മലയാളികളെ കൊണ്ടു പറയിപ്പിക്കാൻ തീരുമാനിച്ചു തന്നെ വിജയേട്ടൻ റഷ്യയിൽ കറങ്ങി നടന്നു.

ഈ സ്റ്റൈലിഷ് അപ്പിയറൻസിനു പിന്നിൽ ഉള്ളതും ഒരു തൃശൂർ ഗഡി തന്നെയാണെന്നുള്ളതാണ്  രസകരമായ കാര്യം. പ്രശസ്ത കോസ്റ്റ്യൂം ജാക്കറ്റ് ഡിസൈനർ ജിഷാദ്. സല്‍മാൻ ഖാനു വരെ ജാക്കറ്റ് തയാറാക്കുന്ന ജിഷാദ് ലോകത്തെ തിരക്കേറിയ ഡിസൈനർമാരിൽ ഒരാളാണ്. ഡെനിം ജാക്കറ്റ് ആണ് ജിഷാദിന്റെ സ്പെഷ്യൽ.  

ജിഷാദ്

ഐ.എം വിജയനായി നൽകിയ ജാക്കറ്റ് ഏകദേശം 3 മണിക്കൂർ എടുത്ത് ഹാൻഡ്മേഡ് ഡിസൈൻ ചെയ്തതാണ്. ജാക്കറ്റിനു പിന്നിലായുള്ള ഫുട്ബോൾ യഥാർഥ ഫുട്ബോൾ സ്റ്റിച്ച് ചെയ്യും പോലെ സൂക്ഷമതയോടെ ചെയ്ത് നിറം നൽകിയതും. റഷ്യയിലേക്ക് പറക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് പോലീസ് ക്വാർട്ടേഴ്സിലെത്തി നേരിട്ട് ജാക്കറ്റ് കൈമാറുകയായിരുന്നു. അങ്ങനെ മ്മ്ടെ വിജയേട്ടൻ നല്ല കലക്കൻ സ്റ്റൈലിൽ റഷ്യയിൽ ഇറങ്ങുകയും ചെയ്തു.

ഡേവിഡ് ബെക്കാമിന് ജാക്കറ്റ് ഡിസൈൻ ചെയ്യുക എന്നതാണ് ജിഷാദിന്റെ സ്വപ്നം, വിജയേട്ടനെ തന്നെ ബെക്കാം സ്റ്റൈലിൽ എത്തിച്ച് തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടരുകയാണ് ജിഷാദ്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam