Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈന്‍ ഷോപ്പിങ് പേടി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

how-to-shop-online-without-fear

മികച്ച ഓഫറുകളും കലക്ഷനുകളും നമ്മെ തേടിയെത്തുന്ന ഇക്കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിൽനിന്നു ഒഴിഞ്ഞുമാറാൻ ആർക്കും സാധ്യമല്ല. ഇൗ അവസരങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ അതൊരു നഷ്ടമാവുകയും ചെയ്യും. മനസ്സിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഓരോന്നും വിരൽത്തുമ്പിലെത്തുമ്പോൾ പല കാരണങ്ങളാൽ ഭയപ്പെട്ട് ഓൺലൈൻ ഷോപ്പിങ്ങിൽനിന്ന് അകന്നു നില്‍ക്കുന്നവരുണ്ട്. എന്നാൽ ഇനി ഭയപ്പെട്ടു മാറിനിന്നിട്ടു കാര്യമില്ല. കാലം മാറുകയാണ്. ഓൺലൈൻ ഷോപ്പിങ്ങിനിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വിശ്വാസ്യത വേണം കേട്ടോ

ഓരോ ദിവസവും പുതിയ ഷോപ്പിങ്ങ്  സൈറ്റുകൾ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് പണം നഷ്‌പ്പെടുമോ എന്ന ഭയമായിരിക്കും പലപ്പോഴും ഓൺലൈൻ ഷോപ്പിങ്ങിൽനിന്ന് അകറ്റി നിർത്തുന്ന ഘടകം. ഇവിടെ ചെയ്യാനാകുന്നത് മികച്ച സൈറ്റുകളെ പിന്തുടരുക എന്നതാണ്. ഏറ്റവും കരുത്തുറ്റ, മികച്ച സർവീസുള്ള സൈറ്റുകളിൽനിന്നു ഷോപ്പിങ് നടത്തുക. നിങ്ങളുടെ വിവരങ്ങൾക്കും പണമിടപാടുകൾക്കും സുരക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉപഭോക്താവിനു നേരിട്ടാൽ അതു കമ്പനിയുടെ പേരിനെ ബാധിക്കുമെന്നതിനാൽ ഇത്തരം സൈറ്റുകൾക്ക് മികച്ച കസ്റ്റർ സർവീസ് സേവനവുമുണ്ടായിരിക്കും. ആമസോൺ പോലുള്ള സൈറ്റുകൾ ഇതിന് മികച്ച ഉദാഹരമാണ്. ഇത്തരം സൈറ്റുകളിൽനിന്നു ഷോപ്പിങ് നടത്തുക. 

അളവ് കൂടുമോ 

അളവുകളെക്കുറിച്ച് അത്യാവശ്യം ബോധ്യമുണ്ടാകേണ്ട കാലമാണിത്. കടയില്‍ പോയി ആവശ്യാനുസരണം ഇട്ടു നോക്കിയേ എടുക്കൂ എന്നു വാശിപ്പിടിച്ചിരിക്കാൻ പറ്റുകയില്ല, വർഷം 2018 ആണ്. വൻവിലക്കുറവില്‍ പുതിയ ഫാഷനുകളാണ് ഓൺലൈനിൽ വിൽപനയ്ക്ക് എത്തുന്നത്. സ്വന്തം ഷർട്ടിന്റെയും പാദത്തിന്റെയും അരക്കെട്ടിന്റെയും അളവുകൾ അറിഞ്ഞിരിക്കുക തന്നെ വേണം. എക്എൽ എത്രയാണ്? എന്താണ് യുകെ സൈസ്, ഇന്ത്യൻ സൈസ്, യുഎസ് സൈസ് ഇതെല്ലാം അറിഞ്ഞിരിക്കണം. അളവുകളില്‍ ചെറിയ മാറ്റം വന്നുകൂടെന്നില്ല. എന്നാൽ തീരെ യോജിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് റിട്ടേൺ ഓപ്ഷൻ സൈറ്റുകളിലുള്ളത്. 

കിട്ടിയ സാധനം വേറെ

ഇൗ ഭയം മാറ്റാൻ റിവ്യൂ ഓപ്ഷനിലൂടെ കടന്നു പോവുക. എത്ര പേർ വാങ്ങി, എത്ര റേറ്റിങ് ഉണ്ട്, റിവ്യൂസ് എന്തെല്ലാം. ഇങ്ങനെ നിങ്ങൾക്കു മുന്‍പ് ഇൗ സാധനം വാങ്ങിയവർ സംതൃപ്തരാണോ എന്നു തിരിച്ചറിയാം. അതുപോലെ തന്നെ ബ്രാന്റ് വസ്തുക്കൾക്കു മുൻഗണന നൽകുക. നേരത്തെ പറഞ്ഞ റിട്ടേൺ ഓപ്ഷൻ ഇൗ സാഹചര്യത്തിലും ഉപയോഗിക്കാം. നിങ്ങള്‍ വാങ്ങും മുൻപ് റിട്ടേൺ പോളസി വായിച്ചു നോക്കി ഉറപ്പുവരുത്തുക.

വിഷ്‌ലിസ്റ്റ് വെറുതെയല്ല

വാങ്ങേണ്ട വസ്തുക്കൾ വിഷ്‌ലിസ്റ്റിലിടുക. അതിന്റെ വിലയിലെ മാറ്റങ്ങൾ, പുതിയ ഓഫറുകൾ എന്നിവ അറിയാൻ ഇതുവഴി സാധിക്കുന്നു. ഇടയ്ക്കിടെ വിഷ് ലിസ്റ്റിലൂടെ കടന്നു പോകാൻ ശ്രദ്ധിക്കുക. ഇതിനു സമാനമായ വസ്തുക്കൾ ഏത‌െന്നറിയാൻ റിലേറ്റസ് ലിസ്റ്റ് നോക്കാം.

സെയിൽ ഫ്ലാഷാണ്,സീസൺ മാസും

ഒരു പ്രത്യേക സമയത്ത് നിശ്ചിത എണ്ണം വസ്തുക്കൾ വിറ്റഴിക്കുന്നതാണ് ഫ്ലാഷ് സെയിൽ. ആദ്യമാദ്യം ഓർഡർ ചെയ്യുന്നവർക്കു സാധാരണയിൽ കുറഞ്ഞ വിലയായിൽ സാധനം ലഭിക്കും. ഇൗ അവസരം മുതലാക്കുക. ആഘോഷങ്ങൾക്കനുബന്ധമായി ഒരുങ്ങുന്ന പ്രത്യേക കച്ചവട സീസണുകളുണ്ട്. ആമസോണിൽ ഇപ്പോൾ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ഇതിനുദാഹരണമാണ്. എല്ലാ വസ്തുക്കളും പ്രത്യേക ഡിസ്കൗണ്ടും ഓഫറുകളുമായി എത്തുന്ന സമയമാണിത്.