ജോളി സിൽക്സ് ,ബ്രൈഡൽ ഡ്രീംസ് ഫാഷൻ ഷോ മികവുറ്റ അനുഭവം

ജോളി സിൽക്സ് ബ്രൈഡൽ ഡ്രീംസിൽ പങ്കെടുത്ത ചലച്ചിത്ര താരങ്ങളായ നിക്കി ഗൽറാണി, ദീപ്തി സതി, അഹാന കൃഷ്ണ തുടങ്ങിയവർ ജോളി സിൽക്സ് മാനേജിങ്ങ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ എൽസ ജോയ് എന്നിവർക്കൊപ്പം.

ജോളി സിൽക്സ് അവതരിപ്പിച്ച ബ്രൈഡൽ ഡ്രീംസ് ഫാഷൻ ഷോ നഗരത്തിന് നവ്യാനുഭവമായി. ഡിസംബർ 15 ന് തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ ബ്രൈഡൽ ഡ്രീംസ് ഷോയിൽ ഇന്ത്യയിലെ പ്രമുഖ ഫാഷൻ മോഡലുകൾ പങ്കെടുത്തു. പ്രമുഖ നടിമാരായ നിക്കി ഗൽറാണി, ദീപ്തി സതി, അഹാന കൃഷ്ണ എന്നിവർ താരസാന്നിദ്ധ്യമായി അരങ്ങിലെത്തിയത് ഏറെ ശ്രദ്ധേയമായി.

വിവാഹവസ്ത്രങ്ങളായിരുന്നു ബ്രൈഡൽ ഡ്രീംസ് ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. ബ്രൈഡൽവെയർ ഫാഷൻ രംഗത്തെ ഏറ്റവും പുതിയ തരംഗങ്ങളും ഡിസൈനുകളും ഷോ കാണികൾക്ക് പരിചയപ്പെടുത്തി. സാരികൾ, ലാച്ചകൾ, ലഹംഗകൾ, സല്‍വാറുകൾ തുടങ്ങി വിപുലമായ ഒരു വസ്ത്ര നിരയാണ് മോഡലുകൾ ഈ ഫാഷൻ ഷോയിലൂടെ അവതരി പ്പിച്ചത്. ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാർ വിഭാവനം ചെയ്ത ഈ വസ്ത്രങ്ങൾ അവയുടെ നവീനമായ ഡിസൈനു കളാൽ വ്യത്യസ്തമായി.

ഫാഷൻ ഷോയുടെ ഭാഗമായി നിരവധി വിനോദപരിപാടികളും വേദിയില്‍ അരങ്ങേറി. ജോളി സിൽക്സിന്റെ ഏറ്റവും പുതിയ വെഡ്ഡിങ് കളക്ഷൻ ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ എൽസ ജോയിയും ജോളി സിൽക്സ് മാനേജിങ് ഡയറക്ടർ ജോളി ജോയ് ആലുക്കാസും ചേർന്ന്, താരങ്ങളുടെ സാന്നിദ്ധ്യ ത്തിൽ അവതരിപ്പിച്ചു.