നൃത്ത പ്രതിഭകളേ ശ്രദ്ധിക്കൂ, ഇതാ ‘ഡി ഫോർ ഡാന്‍സ്’ വീണ്ടും

നൃത്തലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ഡി ഫോർ ഡാൻസ് വീണ്ടുമെത്തുന്നു. മഹാവിജയമായ 4 സീസണുകൾക്കു ശേഷമാണ് പ്രതിഭകളുടെ സംഗമത്തിനായി മഴവിൽ മനോരമ ‘ഡി 5 ജൂനിയറു’മായി വീണ്ടും എത്തുന്നത്.

നൃത്ത പ്രതിഭകളും പ്രഗദ്ഭരായ വിധികർത്താക്കളും സാങ്കേതിക വിദഗ്ദരും സമ്മേളിച്ച നൃത്തവേദി ഇതുവരെ സാക്ഷ്യം വഹിച്ചത് മിന്നും പ്രകടനങ്ങൾക്കായിരുന്നു. ചടലുമായ നൃത്തചുവടുകൾ കൊണ്ടുള്ള ആവേശകരമായ പോരാട്ടങ്ങള്‍ക്കു വേദിയായ ഡി ഫോർ ഡാൻസ് കുടുംബ സദസുകൾ നെഞ്ചിലേറ്റി. വീണ്ടും ആവേശത്തിന്റെ അലകടലുയർത്തിയാണു പുതിയ സീസണ് തുടക്കമാകുന്നത്. 

നാളത്തെ പ്രതിഭകളെ തേടുന്ന വേദിയിലേക്കു പതിഞ്ചു വയസ്സിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. 2019 ജനുവരി 5നു മുൻപായി മത്സരാർഥികള്‍ 2 മിനിട്ട് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോയും ബയോഡാറ്റയും അയക്കണം. ഇ–മെയില്‍ വിലാസം: d4dancejunior@gmail.com. 

വിലാസം: ദി പ്രൊഡ്യൂസര്‍, ഡി5ജൂനിയര്‍, മഴവില്‍ മനോരമ, എംഎംടിവി ലിമിറ്റഡ്, അരൂര്‍ പി.ഒ., ആലപ്പുഴ, കേരള. പിന്‍കോഡ്: 688534. 

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 9567780718.