കൊച്ചി ബിനാലെയിൽ വസ്ത്രവിസ്മയം തീർക്കാൻ വാർഡ്രോബ്

സർഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായ കൊച്ചി മുസരീസ് ബിനാലെയിൽ ഫാഷന്റെ വിസ്മയമൊരുക്കാൻ വാർ‍ഡ്രോബും. ആഢംബരത്തിന്റെയും സ്റ്റൈലിന്റെയും അവസാന വാക്കായ ഇന്ത്യൻ ബ്രാന്റുകളുടെ തിരഞ്ഞെടുത്ത വസ്ത്രശേഖരമാണ് വാർഡ്രോബിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ വാർഡ്രോബിൽ സ്ഥാനം പിടിച്ചിരിക്കുന്നു. യാത്രകൾക്ക് അനുയോജ്യമായ, പൂർണമായി കോട്ടണിൽ തയാറാക്കിയ വസ്ത്രങ്ങളുടെ നീണ്ട നിരതന്നെ ഇവിടെയുണ്ട്.

കേരള കൈത്തറിയുടെ തനിമയും തന്നെ വാർഡ്രോബിലുണ്ട്. ചേന്ദമംഗലം കൈത്തറിയുെട പുനഃരുദ്ധാരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ചേന്ദമംഗലവും കൈകോർക്കുന്നു. വൈവിധ്യമങ്ങൾ കൊണ്ടും സവിശേഷതകൊണ്ടും ഇന്ത്യൻ ആഭരണലോകത്തെ പ്രശസ്ത ബ്രാന്റായ അമ്രപാളിയും വാർഡ്രോബിൽ വിസ്മയങ്ങളൊളിപ്പിച്ച് കാത്തിരിക്കുന്നു. 

കൊച്ചി സ്വദേശിനിയായ ട്രേസി തേമസ് ആണ് വാർഡ്രോബിനു പിന്നിൽ. 4 വർഷമായി വാർഡ്രോബ് പ്രവർത്തന മികവു തെളിയിക്കുന്നു. അമിത വിലയില്ലാതെ ഏറ്റവും മികച്ച വസ്ത്രങ്ങൾ വാർഡ്രോബിൽ നിന്നു സ്വന്തമാക്കാമെന്നു ട്രേസി പറയുന്നു. 

Email Id: tracythomas10@gmail.com

Instagram: thewardrobecochin

The Biennale Edit: Kashi Art Gallery (Town House), Quiros Street, Fort Kochi -1. Behind The YWCA