വായനിറച്ചും പല്ലുകൾ.. എത്ര 300!!!

ഫിലിപ്പീൻസിലെ ഒൻപതുവയസുകാരന്റെ വായിലുള്ളത് 300 പല്ല്!. വിശ്വസിക്കാൻ പ്രയാസം വരുമെങ്കിലും സംഗതി സത്യമാണ്. നാലാംക്ലാസുകാരനായ ജോൺക്രിസ് കാൾ ക്യുറാന്റെയാണ് ഹൈപ്പർഡോന്റിയ എന്ന അവസ്ഥകാരണം ബുദ്ധിമുട്ടുന്നത്. ഇപ്പോൾ ഒരു ശസ്ത്രക്രിയ നടത്തി 40 പല്ലുകൾ കളഞ്ഞ് 260ന്റെ ചിരിയുമായി വിശ്വസിക്കുകയാണ് ജോൺക്രിസ്.

കുട്ടിക്ക് രണ്ടു വയസ്സെത്തിയപ്പോഴാണ് പല്ലിന്റെ കാര്യം അത്രപന്തിയല്ലല്ലോയെന്നു മാതാപിതാക്കൾ ശ്രദ്ധിച്ചു തുടങ്ങിയത്. 20 പല്ലു വരേണ്ട സ്ഥാനത്ത് 50 എണ്ണം ഉണ്ടായിരുന്നു. എങ്കിലും അഞ്ചുവയസ്സെത്തുന്നതുവരെ കുട്ടിയെ ഡോക്ടറെ കാണിക്കാനുള്ള സ്ഥിതി വീട്ടുകാർക്കുണ്ടായിരുന്നില്ല. അപ്പോൾ എക്സ് റേ എടുത്തപ്പോൾ 150ൽ ഏറെ പല്ലുകൾ ഉണ്ടായിരുന്നു. പിന്നീടുള്ള നാലുവർഷംകൊണ്ടാണ് 300 എന്ന സംഖ്യയിലേക്കു പല്ലുകൾ വളർന്നത്. അടുത്തകാലത്താണ് 40 പല്ലു നീക്കാൻ ശസ്ത്രക്രിയ നടത്തിയത്. ഇനിയും ഏഴു ശസ്ത്രക്രിയയെങ്കിലുംവേണ്ടിവരും കുട്ടി സാധാരണപോലെ ആകാൻ.

ജോൺക്രിസ് കാൾ

പല്ലിന്റെ വേദയൊക്കെയുണ്ടെങ്കിലും പഠിത്തകാര്യത്തിൽ മിടുക്കനാണ് ഈ നാലാംക്ലാസുകാരൻ. സംസാരിക്കാൻ ആദ്യകാലത്ത് വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുംശരിയായി. ശസ്ത്രക്രിയകൾക്കെല്ലാംകൂടി നാലുവർഷമെങ്കിലും എടുക്കും. പഠിത്തം തുടരാൻതന്നെയാണ് ജോൺക്രസിന്റെ തീരുമാനം. പഠിച്ച് ഒരു എൻജിനീയർ ആകണം. ലോകത്തിലാകെ ഒരു ശതമാനത്തിലും നാലുശതമാനത്തിനും ഇടയിലാണ് ഹൈപ്പർഡോന്റിയ കേസുകൾ കണ്ടുവരുന്നത്.