ദുപ്പട്ട കാറ്റിൽ പറക്കട്ടെ, ലഹംഗയ്ക്കും ഇനി കേപ് ഭംഗി

ലഹംഗയ്ക്കൊപ്പവും ‍്രെടൻഡാകുന്ന കേപ് സൗന്ദര്യം

അങ്ങനെ ലഹംഗയും കണ്ടംപററിയായി. ഗൗണുകളിലെയും ടോപ്പുകളിലെയും കേപ് ട്രെൻഡ് കഴിഞ്ഞ് ഇപ്പോള്‍ പരമ്പരാഗത ലഹംഗകളിലാണ് ഇവ വരുന്നത്. ഡിറ്റാച്ചബിൾ േകപ്പ്(മേൽ വസ്ത്രണം) അണിഞ്ഞ് സാധാരണ നെക്ക് ഡിസൈൻ ഉള്ള ലഹംഗകളെപ്പോലും സൂപ്പർ ട്രെൻഡിയാക്കി മെയ്ക്കോവർ ചെയ്യാം. ലൈറ്റ് വെയ്റ്റ്, ഓർഗൻസ അല്ലെങ്കിൽ ഷിഫോൺ കേപ്പ് ആണ് സാധാരണയായി ലഹംഗയ്ക്കൊപ്പം ധരിക്കാറ്.

പരമ്പരാഗത ദുപ്പട്ടയ്ക്ക് ഒരു ബദൽ ​എന്ന നിലയിലും ഓഫ് ഷോൾഡർ, ബോട്ട് നെക്ക് ഫാഷനിലൊക്കെ വരുന്നതിനാൽ മോ‍േഡൺ ലുക്ക് തരും എന്ന നിലയിലും കേപ് ട്രെൻഡിയാണ്. കേപ്പ് ഡിറ്റാച്ചബിൾ ആയതിനാൽ മറ്റു ടോപ്പുകൾക്കൊപ്പമോ കുർത്തകൾക്കൊപ്പമോ മിക്സ് ആൻഡ് മാച്ച് ചെയ്യാം എന്ന ഗുണവുമുണ്ട്.