എത്ര കണ്ടാലും മതി വരില്ല ഈ വീഡിയോ

കുഞ്ഞുങ്ങളുടെ മുഖം തന്നെ നമുക്ക് ആനന്ദം പകരുന്നതാണ്. അപ്പോൾ അവരുടെ പാൽപുഞ്ചിരിയാണെങ്കിലോ? എത്ര കണ്ടാലും മതി വരില്ല. കുട്ടികളെ ചിരിച്ചു കാണാൻ തന്നെയാണ് നമുക്കെല്ലാവർക്കും ഇഷ്ടം. ഇത്തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ചിരികൾ പകർത്തി കൊക്കക്കോള പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുന്നത്. നിങ്ങൾക്ക് ചിരിക്കാതെ ഇൗ വീഡിയോ ഒരിക്കലും കണ്ടുതീർക്കാനാവില്ലെന്ന വെല്ലുവിളിയോടെ പുറത്തിറക്കിയ വീഡിയോ മുതിർന്നവരേക്കാൾ നാൽപ്പതു മടങ്ങ് അധികമാണ് കുട്ടികൾ ചിരിക്കുക എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. നടക്കാനും സംസാരിക്കാനുമെല്ലാം പഠിക്കുന്നതിനു മുമ്പ് എല്ലാവരും പഠിക്കുന്നത് ചിരിക്കാനാണെന്ന കാര്യവും വീഡിയോ ഓർമ്മിപ്പിക്കുന്നുണ്ട്. ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ നാം ആദ്യമായി പഠിച്ച ചിരിയെ മറന്നു പോയവർക്ക് സ്വയംമറന്നു ചിരിക്കാൻ വഴി നൽകുന്നതാണ് ഇൗ വീഡിയോ.