കുളിച്ചിട്ട് 12 വർഷം, കാരണം കേട്ടാൽ നിങ്ങളും കുളിക്കാതിരിക്കുമോ?

ചിലർക്ക് ദിവസവും രണ്ടുനേരം കുളിച്ചില്ലെങ്കിൽ ഉറക്കം വരില്ല. ചിലരാകട്ടെ വേണമെങ്കിൽ രണ്ടുംമൂന്നും ദിവസം കുളിക്കാതെയും നടക്കും. പക്ഷേ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരാഴ്ചയിൽ കൂടുതലൊന്നും കുളിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ? ഒട്ടും സംശയം വേണ്ട, കഴിയുക തന്നെ ചെയ്യും. ആരാണാ വൃത്തിഹീനൻ എന്നല്ലേ, മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദമെടുത്ത ഡേവ് വൈറ്റ് ലോക്ക് ആണത്. കെമിക്കൽ എ‍ഞ്ചിനീയറായ വൈറ്റ്ലോക്ക് കുളിച്ചിട്ട് ഇന്നേക്ക് ഒന്നുംരണ്ടുമല്ല, പന്ത്രണ്ടു വർഷമായി. വിദ്യാസമ്പന്നനായ വൈറ്റ് ലോക്ക് കുളിക്കാതിരിക്കുന്നുവെന്നു കരുതി ശരീരം വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നു കരുതരുത്, ത്വക്കിലടിയുന്ന ബാക്റ്റീരിയകളെ തുരത്താനുള്ള സ്പ്രേ കണ്ടെത്തിയതിനാലാണ് വൈറ്റ് ലോക്ക് കുളി ഉപേക്ഷിച്ചിരിക്കുന്നതത്രേ.

മദർ ഡേർട് എന്നു പേരിട്ടിരിക്കുന്ന സ്പ്രേ കണ്ടെത്തിയതിനു പിന്നിൽ വൈറ്റ് ലോക്ക് തന്നെയാണ്. സുഗന്ധമില്ലാത്ത ഇൗ സ്പ്രേ വെള്ളത്തിനു സമാനമാണ്. എഒബയോം എന്ന പേരിലുള്ള കമ്പനിക്കു കീഴിലാണ് സ്പ്രേ വിൽക്കുന്നത്. ദിവസത്തിൽ രണ്ടു പ്രാവശ്യമാണ് അദ്ദേഹം ശരീരത്തിൽ സ്പ്രേ ചെയ്യുക. മനുഷ്യൻ ദിവസവും കുളിച്ചാൽ മാത്രമേ വൃത്തിയായിരിക്കൂ എന്ന് ഒരു ക്ലിനിക്കൽ ടെസ്റ്റും തെളിയിച്ചിട്ടില്ല. അതുകൊണ്ട് കുളി ഒരു ആരോഗ്യകരമായ ശീലമാണെന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. എല്ലാവരും തന്റെ പാത പിന്തുടർന്ന് ഇൗ സ്പ്രേ ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും വൈറ്റ് ലോക്ക് കൂട്ടിച്ചേർക്കുന്നു.

അണുക്കള്‍ക്കെതിരെ പോരാടൽ, ത്വക്കിന്റെ ഘടന മെച്ചപ്പെടുത്തൽ തുടങ്ങിയവയൊക്കെയാണ് മദർ ഡേർട്ടിന്റെ ഗുണങ്ങളായി വൈറ്റ് ലോക്ക് അവകാശപ്പെടുന്നത്. എന്താല്ലേ?