ജെല്ലിക്കെട്ട് ക്രൂരമല്ല, കരുത്തിന്റെ വിനോദം!

ചിത്രം: ജെ.സുരേഷ്

15 വർഷത്തിലേറെയായി ജെല്ലിക്കെട്ട് മൈതാനങ്ങൾ സന്ദർശിക്കുന്ന മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫർ ജെ. സുരേഷിന്റെ കാഴ്ചപ്പാടിലൂടെ...

തമിഴ്നാട്ടിൽ ഇപ്പോൾ ഉത്സവമേളമാണ്. നീണ്ട മൗനത്തിനുശേഷം മുനിയാണ്ടിക്കോവിലിലെ ഉച്ചഭാഷിണികളിൽ വീണ്ടും തകർപ്പൻ സിനിമാ ഗാനങ്ങൾ മുഴുകി തുടങ്ങി. അവനിയാപുരത്തും പാലമേട്ടിലും അളകാനെല്ലൂരും ആർപ്പുവിളികൾ മുറുകി. തമിഴ് മക്കൾ മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെ പാരമ്പര്യം നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരു മനസും ഇപ്പോൾ ആ ആർപ്പുവിളിയിൽ അവർക്കൊപ്പമുണ്ട്. കാരണം, തമിഴകത്തിന്റെ സാംസ്കാരിക തനിമയായ ജെല്ലിക്കെട്ട് നിലനിർത്തിയതിന്.

ചിത്രം: ജെ.സുരേഷ്

തമിഴ് ക്ലാസിക്കൽ കാലഘട്ടം മുതൽ തുടർച്ചയായി നടക്കുന്ന ലോകത്തെ ഏക കായിക വിനോദമാണ് ജെല്ലിക്കെട്ട്. സ്പെയിനിലെ കാളപ്പോര് തന്നെയാണ് ജെല്ലിക്കെട്ടെന്നാണ് പലരും തെറ്റിധരിച്ചിരിക്കുന്നത്. എന്നാൽ, അതല്ല വാസ്‌തവം.

ചിത്രം: ജെ.സുരേഷ്

സ്പാനിഷ് ബുൾ ഫൈറ്റ് എന്നറിയപ്പെടുന്നത് ക്രൂരമായ ഒരു വിനോദമാണ്, അതിൽ ധീരതയൊന്നുമില്ല. കാളയെ ഇരുട്ടുമുറിയിൽ ഏറെ നാൾ അടച്ചിട്ട് മൽസര ദിവസമാണ് തുറന്നു വിടുന്നത്. അതോടി വരുന്ന വഴിയിൽ ഒരാൾ ചുമന്ന ഷാൾ വലിയ ഇരുമ്പുകമ്പിയിൽ പിടിച്ചു നിൽക്കും.

ചിത്രം: ജെ.സുരേഷ്

വിരണ്ടോടി വരുന്ന കാള ഈ കമ്പിയിൽ തലയിടിച്ച് തന്നെ പകുതി മരിക്കും. അപ്പോഴാണ് കുതിരപ്പുറത്ത് ഒരാൾ വന്ന് ഇതിനെ കുത്തുക. അതോടെ അതിന്റെ ജീവൻ മുഴുവനായും പോകും. അത്ര ഭീകരമാണ് സ്പാനിഷ് ബുൾ ഫൈറ്റ്.

ചിത്രം:ജെ.സുരേഷ്

എന്നാൽ, ജെല്ലിക്കെട്ടിൽ അങ്ങനെയല്ല. കാളകളെ ആദരിക്കുന്ന, ബഹുമാനിക്കുന്ന സംസ്കാരമാണത്. തീർത്തും വിനോദകരമായൊരു കായിക മൽസരം. കാളകളെ ദൈവതുല്യമായി കാണുന്ന ലോകത്തിലെ ഏകസ്ഥലം തമിഴ്നാടാണ്.

ചിത്രം:ജെ.സുരേഷ്

ജെല്ലിക്കെട്ടു നടക്കുന്ന വേദിപോലും ഏറെ പവിത്രമായാണ് തമിഴ്നാട്ടുകാർ കാണുന്നത്. നമുക്ക് അതിന്റെ അടുത്ത് ചെല്ലണമെങ്കിൽ ചെരുപ്പ് ഊരിയിടണം. പതിനായിരം രൂപയോളം അവർ ഒരു കാളയുടെ സംരക്ഷണത്തിനായി തന്നെ മാറ്റിവയ്ക്കുന്നുണ്ട്.

ചിത്രം:ജെ.സുരേഷ്

15 വർഷമായി ഞാൻ ജെല്ലിക്കെട്ട് കാണാൻ തുടങ്ങിയിട്ട്, ഇന്നുവരെ ഒരു കാളയ്ക്കു പോലും ജീവൻ നഷ്ടമായി കണ്ടിട്ടില്ല. പിന്നെ മൽസരമാകുമ്പോൾ നിസാര പരുക്കുകൾ സ്വാഭാവികമാണല്ലോ? അത്തരം പരുക്കുകൾ മാത്രമാണ് കാളകൾക്ക് സംഭവിക്കുന്നത്.

‘വീര വിളയാട്ട്’ എന്ന പേരിൽ നടത്തിയ ഫൊട്ടോ എക്സിബിഷൻ കാണുന്ന നടൻ കമൽ ഹാസൻ

ജെല്ലിക്കെട്ട് മൈതാനങ്ങൾ സന്ദർശിച്ച് ജെ. സുരേഷ് പകർത്തിയ ചിത്രങ്ങളാണ് ‘വീര വിളയാട്ട്’ എന്ന് പേരിട്ട് ചെന്നൈയിൽ സംഘടിപ്പിച്ച ഫൊട്ടോ എക്സിബിഷൻ.

‘വീര വിളയാട്ട്’ എന്ന പേരിൽ നടത്തിയ ഫൊട്ടോ എക്സിബിഷൻ കാണുന്ന നടൻ ജയറാമും മകൻ കാളിദാസനും‌‌

കമലഹാസൻ, ജയറാം തുടങ്ങി നിരവധി പ്രമുഖർ അത് കാണുകയും ജെല്ലിക്കെട്ടിന്റെ നേർക്കാഴ്ചകൾ സമൂഹത്തിന് മനസിലാക്കികൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ജെല്ലിക്കെട്ടിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം