ഭൂകമ്പത്തിനു കാരണം യുവതിയുടെ നഗ്നതാ പ്രദർശനം !

ഭൂകമ്പത്തിനു കാരണം സ്ത്രീകളുടെ നഗ്നതാ പ്രദർശനമെന്നോ? ഒട്ടും വിശ്വസിക്കാൻ വയ്യല്ലേ.. എന്നാൽ ഇത്തരമൊരു വിശ്വാസത്തെ നെഞ്ചോടു ചേർത്തു നടക്കുന്ന ജനത ഇപ്പോഴുമുണ്ട്. ഇന്ത്യയിലല്ല, അങ്ങു മലേഷ്യയിൽ. മലേഷ്യക്കാർ ദൈവത്തെപ്പോലെ ആരാധിക്കുന്ന കിനാബലു കൊടുമുടിയിലൂടെ ഒരു യുവതി വസ്ത്രമില്ലാതെ നടന്നതാണ് കഴിഞ്ഞ ആഴ്ച ഉണ്ടായ ഭൂകമ്പത്തിനു കാരണമെന്നാണ് ഇവർ വിശ്വസിക്കുന്നത്. പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കാതെ കിനാബലുവിനെ അധിക്ഷേപിച്ചതാണത്രേ 18 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനു പിന്നിൽ.

ഇക്കഴിഞ്ഞ മെയ് മുപ്പതിനാണ് എയ്റോസ്പേസ് എഞ്ചിനീയറിങ് വിദ്യാർഥിനിയായ നഗ്ന മോഡലും മറ്റ് നാല് പേരും കൂടി കിനാബലു കൊടുമുടി സന്ദർശിച്ചത്. പ്രശസ്തമായ സ്ഥലങ്ങളിൽ വച്ച് വിവസ്ത്രയായി ഫോട്ടോയെടുക്കൽ ഓൺലൈനിൽ തരംഗമായതോടെയാണ് യുവതിയും അത്തരമൊരു സാഹസത്തിനു മുതിർന്നതത്രേ. എന്നാൽ തുണിയൊന്നുരിഞ്ഞാൽ ഭൂചലനമുണ്ടാകുമെന്ന വിശ്വാസമൊന്നും തനിക്കറിയില്ലായിരുന്നു എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്.

എന്നാൽ തുണിയല്ലാ പ്രദർശനം മാത്രമല്ല അവിടെ നടന്നതെന്നും മൂത്രമൊഴിച്ച് വിശുദ്ധമായ കിനാബലുവിനെ അപമാനിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ യുവതിയെയും സംഘത്തെയും മലേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊടുമുടിയുടെ പരിശുദ്ധി വീണ്ടെടുത്ത് കിനാബലുവിനെ പ്രസാദിപ്പിക്കാനായി പ്രത്യേക ചടങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ.