കരയെ വിഴുങ്ങാൻ രാക്ഷസത്തിര ഏതുനിമിഷവും, ശക്തമായ മുന്നറിയിപ്പ്!

തീരത്തെ നക്കിതുടക്കാൻ രാക്ഷസത്തിര വീണ്ടുമെത്തുമെന്ന് ശക്തമായ മുന്നറിയിപ്പ്. 73, 000 വർ‌ഷം മുൻപ് സംഭവിച്ച അഗ്നിപർവത സ്ഫോടനത്തിന്റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെടുക്കെയാണ് ലോകത്തിന് മുന്നറിയിപ്പ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വേഡ് ദ്വീപിൽ 73, 000 വർഷം മുൻപ് സംഭവിച്ച സുനാമിയിൽ 800 അടിക്കുമേലാണ് തിരകൾ ആഞ്ഞടിച്ചത്. ഇതിലും ഭയാനകരമായിരിക്കും ഇനി സംഭവിക്കുന്ന അഗ്നി പർവത സ്ഫോടനത്തിന്റെ അലയൊലികളെന്ന് ശക്തമായ മുന്നറിയിപ്പ് ശാസ്ത്രലോകം പുറപ്പെടുവിച്ചു. ജപ്പാനിൽ 2011 മാർച്ച് 11ന് ഉണ്ടായ ഭൂമികുലുക്കത്തിൽ ഉയർന്ന സൂനാമിയിൽ 100 അടിക്ക് മേൽ മാത്രം തിരമാല പൊങ്ങിയപ്പോൾ 15,881 പേർ മരിക്കുകയും 2668 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ കുറഞ്ഞതു 19,000 ജീവൻ അപഹരിക്കപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക് ( അഗ്നിപർവത സ്പോടനമായിരുന്നില്ല ജപ്പാനിലെ സുനാമിക്ക് കാരണം ) . അപ്പോൾ 800 അടിക്കുമേൽ തിരകൾ ആഞ്ഞടിച്ചാലുള്ള പ്രത്യാഖാതം ഒന്നോര‍ത്തുനോക്കു...

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വന്ന. ‘സൂപ്പർ മൂൺ’ പ്രതിഭാസത്തിൽ സുനാമി ഉണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഭൂമിയിലെ എല്ലാ വസ്‌തുക്കളിലും ചന്ദ്രന്റെ ആകർഷണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലത്ത് സമുദ്ര ജലത്തിലും ലാവയിലും ഇതു കൂടുതൽ അനുഭവപ്പെടുന്നതുകൊണ്ടാണ്. എന്നാൽ, സൂപ്പർമൂൺ പ്രതിഭാസമായൊന്നും ഇതിനു ബന്ധമില്ലെന്നും, അഗ്നിപർവതം ഏതു നിമിഷവും പൊട്ടുക തന്നെ ചെയ്യുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്.

ഇന്തോനീഷ്യ മുതൽ ജപ്പാൻ വരെയുള്ള സമുദ്രമേഖലയും റഷ്യൻതീരവുമാണ് ഏറ്റവുമധികം സൂനാമി സാധ്യതയുള്ള സ്‌ഥലങ്ങൾ. ഏറ്റവുമധികം സൂനാമി ഏറ്റുവാങ്ങിയിട്ടുള്ളത് ഹവായ് ദ്വീപുകളാണ്. ഏറ്റവുമധികം സൂനാമി ഭീഷണിയുള്ള രാജ്യം ജപ്പാനാണെങ്കിലും സൂനാമിയിൽ കൂടുതൽ തകർച്ചയുണ്ടായ രാജ്യങ്ങൾ പെറുവും ചിലിയുമാണ്.

ചരിത്രത്തിൽ നശീകരണശേഷികൊണ്ട് ശ്രദ്ധേയമായ എട്ടു സൂനാമികൾ ഇവയാണ് :-

2004 - ഇന്ത്യൻ മഹാസമുദ്രം സമീപകാലത്തെ ഏറ്റവും നാശകാരിയായ സൂനാമി. റിക്‌ടർ സ്‌കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു കാരണം. സുമാത്ര ദ്വീപിലായിരുന്നു തുടക്കം. തിരമാലയുടെ ഉയരം 15 മീറ്റർ. 12 രാജ്യങ്ങളിലായി 1,50,000 ആളുകൾ മരിച്ചു. ഇന്തോനീഷ്യയിലായിരുന്നു കെടുതി ഏറെ. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലും വൻനാശം.

1998 - പാപ്പുവ ന്യൂ ഗിനിയ സമുദ്രാന്തർഭാഗത്തെ മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന സൂനാമിക്ക് ഉദാഹരണം. ഭൂകമ്പത്തിനു പക്ഷേ, ശക്‌തി കുറവായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തി. 1998 ജൂലൈ 17നായിരുന്നു ദുരന്തം. 2,200 ആളുകൾ മരിച്ചു.

1976 - ഫിലിപ്പീൻസ് ഭൂകമ്പത്തിന് അനുബന്ധമായുണ്ടായ സൂനാമി കാരണം ഇരട്ടിയായ ദുരന്തമായിരുന്നു ഇവിടെ. ഫിലിപ്പീൻസിലെ മോറോ ഉൾക്കടലിലെ ഭൂകമ്പമായിരുന്നു സൂനാമിക്കിടയാക്കിയത്. 5000 പേർ മരിച്ചു. ആയിരത്തോളം പേരെ കാണാതായി.

1964 - വടക്കേ അമേരിക്ക ‘ഗുഡ്‌ഫ്രൈഡേ സൂനാമി’ എന്നറിയപ്പെടുന്ന ഇത് അലാസ്‌കയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 9.2 രേഖപ്പെടുത്തിയ ഇതിന്റെ തിരമാലകൾ കലിഫോർണിയവരെ എത്തി.

1960- ചിലി പ്രാദേശികമായ ഭൂമികുലുക്കത്തിൽ വിദൂരസ്‌ഥലങ്ങളിൽപ്പോലും സുനാമി സൃഷ്‌ടിക്കാൻ കഴിയുമെന്ന് തെളിയിച്ച സംഭവം. 1960 മേയ് 22ന് തെക്കൻ ചിലിയിലായിരുന്നു ഭൂകമ്പം. റിക്‌ടർ സ്‌കെയിലിൽ 9.5. പതിനഞ്ചു മണിക്കൂറിനുശേഷം ഇത് ഹവായിയിൽ സൂനാമി സൃഷ്‌ടിച്ചു. ന്യൂസീലാൻഡ് വരെ നാശമെത്തി. ചിലിയിൽ മാത്രം 2,000 പേർ മരിച്ചു.

1896- ജപ്പാൻ 25 മീറ്റർ ഉയർന്നുപൊങ്ങിയ സൂനാമിയിൽ 26,000 പേർ മരിച്ചു. ഭൂമികുലുക്കത്തിന് 35 മിനിട്ടിനുശേഷമായിരുന്നു സൂനാമി. താരതമ്യേന ചെറുതായിരുന്നു ഭൂമികുലുക്കം; റിക്‌ടർ സ്‌കെയിലിൽ 7.2. എന്നാൽ, സുനാമിത്തിരകൾ കലിഫോർണിയയിൽപോലും ഒൻപത് അടി വരെ ഉയർന്നു.

1883- ഇന്തൊനീഷ്യ ക്രാകട്ടോവ അഗ്നിപർവതം പൊട്ടിത്തെറിച്ചതിലൂടെയായിരുന്നു സൂനാമി. അഗ്നിപർവതസ്‌ഫോടനം ഭൂമിക്കുള്ളിലെ ലാവാശേഖരം താൽക്കാലികമായി ശൂന്യമാക്കിയതിനാൽ ദ്വീപ് ഇടിഞ്ഞുതാഴുകയായിരുന്നു. 36,000 പേർ മരിച്ചു.

1755- പോർചുഗൽ സൂനാമിയെ യൂറോപ്പിന് പരിചയപ്പെടുത്തിയ സംഭവം. പോർചുഗലിന്റെ തലസ്‌ഥാനമായ ലിസ്‌ബനിലെ ഭൂകമ്പത്തോടെയായിരുന്നു തുടക്കം. മൂന്നുതവണ വീശിയടിച്ചു എന്നതായിരുന്നു സവിശേഷത. ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു. സുനാമിയെക്കുറിച്ചുള്ള അജ്‌ഞതയായിരുന്നു മരണസംഖ്യ ഉയരാൻ കാരണം.