Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ട്രെൻഡായി മിസ്മാച്ച് ഇയർറിങ്സ്

ear-rings

ഒരു കാതിലെ കമ്മൽ കാണാതെ പോയാലും ഇനി പ്രശ്നമില്ല. മിസ്മാച്ചിങ് വസ്ത്രങ്ങളിൽ മാത്രമല്ല ഇയർറിങ്സിലും ഹിറ്റാവുകയാണ്. സോനം കപൂറിനെപ്പോലുള്ള സെലിബ്രറ്റികൾ മിസ്മാച്ച് ഇയർറിങ്സിന്റെ ആരാധകരായിക്കഴിഞ്ഞു. രാജ്യാന്തര ഫാഷൻഷോകളിലാണ് ഈ ട്രൻഡ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ഈസിയായി ആർക്കും സ്വീകരിക്കാവുന്ന ഫാഷൻ ട്രൻഡുകളിലൊന്നാണിത്.

ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഒന്നെങ്കിൽ രണ്ടു വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റഡുകൾ തിരിഞ്ഞെടുക്കുക. അല്ലെങ്കിൽ ഒരേ നിറത്തിലുള്ള വ്യത്യസ്ത ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുക. ഒരു കാതിൽ സ്വർണത്തിന്റെയും മറ്റേ കാതിൽ വെള്ളിയുടെയും കമ്മലുകളും പരീക്ഷിക്കാം. നിറവും ഷേപ്പുമൊക്കെ നിങ്ങളുടെ മുഖത്തിന്റെ ആകൃതിക്കും ചർമത്തിന്റെ നിറത്തിനുമനുസരിച്ചു തിരഞ്ഞെടുക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.