ആദ്യമായി അമ്മമാരായവരെ വെറുപ്പിക്കുന്ന 9  ചോദ്യങ്ങൾ?

'അമ്മ എന്നാൽ എന്താണ്? 'അമ്മ എന്നാൽ അമൃതാണ്.. മുൻപ് പ്രസവിച്ചും കുഞ്ഞുങ്ങളെ നോക്കിയും ഒന്നും പരിചയമില്ലെങ്കിലും ആദ്യമായി അമ്മമാരാകുന്ന ഓരോ വ്യക്തിയും കാലങ്ങളുടെ മുൻപരിചയം ഉള്ള പോലെയാണ് കുഞ്ഞുങ്ങളെ നോക്കുന്നത്. കുഞ്ഞിന് എപ്പോൾ എന്ത് വേണമെന്നും ദിവസങ്ങളുടെ പരിചയത്തിൽ നിന്നും അവർ മനസിലാക്കിയെടുക്കുന്നു. കുഞ്ഞിന്റെ ഓരോ ചലനത്തിൻറെയും ചിരിയുടെയും എന്തിനേറെ അൽപ നേരം കൂടുതൽ ഉറങ്ങിയാൽ അതെന്താണ് എന്ന് പോലും അമ്മമാർക്കു മനസിലാകും. ആദ്യമായി അമ്മമാരാകുന്നവർക്ക് ഇക്കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലുമായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

എന്നാൽ ആദ്യമായൊരു കുഞ്ഞിനെ പ്രസവിച്ച അമ്മമാരെ വട്ടം ചുറ്റിക്കുന്ന അല്ലെങ്കിൽ വെറുപ്പിക്കുന്ന ഒരുപിടി ചോദ്യങ്ങൾ ഉണ്ട്. ആദ്യമായല്ലേ അമ്മയാകുന്നത് അവൾക്ക് ഒന്നും അറിയില്ല, എന്ന ധാരണയിൽ നാട്ടുകാരും വീട്ടുകാരും വട്ടം കൂടിയിരുന്ന് ചോദിക്കുന്ന ഈ ചോദ്യങ്ങളാണ് നവജാത ശിശുക്കളുടെ അമ്മമാർ ഏറ്റവും കൂടുതൽ വെറുക്കുന്നത്. അതിനാൽ ദയവായി ഈ 9 ചോദ്യങ്ങൾ നവജാത ശിശുക്കളുടെ അമ്മമാരോട് ചോദിക്കരുതേ...

1 . മുലപ്പാൽ കുഞ്ഞിന് തികയുന്നുണ്ടോ?

2 . കുഞ്ഞിന് എത്രകാലം മുലയൂട്ടാനാണ് ആലോചിക്കുന്നത്?

3 . കുഞ്ഞു മൂത്രമൊഴിച്ചു, അതിനു വിശക്കുന്നുണ്ടാകും. ഒന്നും കൊടുക്കുന്നില്ല? 

4 . ദാ...കുഞ്ഞു കരയുന്നു..ഉറപ്പാണ് വിശന്നിട്ടാകും, പാല് കൊടുക്കുന്നില്ല?

5 . കുഞ്ഞു രാത്രി മുഴുവൻ കിടന്നുറങ്ങാറുണ്ടോ ? പിന്നെ എന്താ ഈ പകലുറക്കം? 

6 . പ്രസവം കഴിഞ്ഞിട്ടും എന്താ നിന്റെ ഭാരം കുറയാത്തത്? 

7  . തോന്നിയ പോലുള്ള ഉറക്കം ശരിയല്ല, കുഞ്ഞിനെ ഉറക്കാൻ ഒരു ടൈം ടേബിൾ കൊണ്ടുവന്നു കൂടെ ?

8 . പ്രസവശേഷമുള്ള ഭാരം കുറയാൻ കുഞ്ഞു മുട്ടിൽ ഇഴയുന്നത് വരെ കാത്തിരിക്കൂ 

9 . കുഞ്ഞു ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മമാർ ഉറങ്ങേണ്ടത്.