ന്യൂഡ് ബീച്ചിൽ പോകണോ ഫ്രീയായി

സിനിമ രക്ഷപ്പെടാൻ പ്രൊമോഷൻ പരിപാടികൾ എന്ന പേരിൽ എന്തും കാട്ടിക്കൂട്ടുന്ന കാലമാണ്. ഇത്തിരി വിവാദങ്ങളുടെ എരിവുണ്ടെങ്കിൽ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്. രാജ്കുമാർ ഹിന്ദുസ്ഥാനിയുടെ സസ്പെൻസ് ത്രില്ലർ ഡാർലിങ് ഡോണ്ട് ചീറ്റ് പരിധികളില്ലാതെയാണ് വിവാദങ്ങൾ പറത്തിവിടുന്നത്. ട്രെയിലറിനൊപ്പം പുറത്തിറക്കിയ മൽസരവും വിവാദത്തിനു കേമം തന്നെ. മൽസര വിജയിക്ക് ജമൈക്കയിലെയോ ലോകത്തെ മറ്റേതെങ്കിലുമോ ന്യൂഡ് ബീച്ച് സന്ദർശിക്കാം. മുഴുവൻ ചെലവും സിനിമക്കാർ നൽകും. ചെറുപ്പക്കാരുടെ ഇടിച്ചു കയറ്റം തന്നെ പ്രതീക്ഷിക്കുന്നു.

ചിത്രത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് റജിസ്റ്റർ ചെയ്ത് മൽസരത്തിൽ പങ്കെടുക്കാം. ചിത്രത്തിന്റെ ഉള്ളടക്കംപോലൊരു മൽസരം. ഹൈവോൾട്ടേജ് സെക്സും വയലൻസും സുഖകരമല്ലാത്ത സംഭാഷണങ്ങളും നിറഞ്ഞതാണ് ചിത്രമെന്നാണു സൂചന. ഇനി മൽസരം നടക്കുമോയെന്നു മാത്രം അറിഞ്ഞാൽ മതി. മുമ്പ് കട്ടി ബട്ടി ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ചുംബന മൽസരം നടത്താൻ ശ്രമമുണ്ടായെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല.