ദേ പിന്നെയും മുഖ്യമന്ത്രിക്ക് അപരൻ

ദേ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഗൾഫിലും അപരൻ. കാനഡയിൽ കേരളാ മുഖ്യമന്ത്രിയുടെ അപരനെ കണ്ടെത്തി കൃത്യം 20 ദിവസത്തിനകമാണ് ഗൾഫിലെ അപരനെയും കണ്ടെത്തിയത്. കാനഡയിലെ അപരൻ ട്രാക്ക്സ്യൂട്ടും തൊപ്പിയുമാണെങ്കിൽ ഗൾഫിലെ അപരൻ അറബി വേഷത്തിലാണ്. പക്ഷെ കാഴ്ച്ചയിൽ രണ്ടാളും ഉമ്മൻചാണ്ടിയെപ്പോലെ തന്നെ. ഗൾഫിലെ അപരൻ കുറച്ചുകൂടി മെലിഞ്ഞിട്ടാണെന്നു മാത്രം. ഗൾഫിലെ അപരന്റെ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സാജിദ് പി.കെ എന്ന വ്യക്തിയാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സാദൃശ്യമുള്ളയാളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗദ്യയിലെ ഉമ്മന്‍ചാണ്ടി കാനഡക്കാരനെപോലെ ഗൗരവക്കാരനല്ലെന്ന് തോന്നുന്നു. ചിരിച്ചു കൊണ്ട് യോ യോ സ്റ്റൈലിൽ ഫോട്ടോക്ക് പോസ്‌ചെയ്യാനും സൗദി ഉമ്മന്‍ചാണ്ടി മറന്നിട്ടില്ല. കാനഡയിലെ അപരന്റെ ചിത്രം മലയാളമനോരമയിലെ മുൻ റിപ്പോർട്ടറായ വിനോദ് ജോണാണ് പകർത്തിയത്. കാനഡിയലെ ഒന്റേരിയോ പ്രവിശ്യയിൽ നിന്നായിരുന്നു വിനോദ് ജോൺ കാനഡയിലെ അപരന്റെ പടം പകർത്തിയത്. കാഴ്ചയിൽ ഒരുപോലെയാണെങ്കിലും രണ്ട് അപരന്മാരുടെയും പേരുകൾ ഉമ്മൻചാണ്ടി എന്ന് ആയിരിക്കില്ലെന്ന് പ്രതീഷിക്കാം. ഇനി അഞ്ചുപേരേ കൂടി കണ്ടെത്തണം, ഒരാളേ പോലെ ഏഴുപേരുണ്ടെന്നാണല്ലോ ചൊല്ല്.