ഓസ്കർ വാനിറ്റി പാർട്ടി... അമ്പമ്പോ

ഓസ്കർ അവാർഡ് വേദിയിൽ മാന്യമായ ഗൗൺ ധരിച്ചെത്തിയവരിൽ പലരെയും അതിനു ശേഷം നടന്ന വാനിറ്റി ഫെയർ പാർട്ടിയിൽ കണ്ടവർ ഞെട്ടി. സംഗതി ഗൗൺ തന്നെ. പക്ഷേ മറയ്ക്കേണ്ടതൊക്കെ കഷ്ടിച്ചു മറച്ചു എന്നു പറയാമെന്നു മാത്രം.

സീ ത്രൂ ഫ്രോക്ക്. അതായിരുന്നു പലർക്കും വാനിറ്റി ഫെയർ പാർട്ടി വേഷം. റിത ഓറയും ഇറീന ഷായിക്കുമാണ് ഏറ്റവും ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മൃദുലമായ നെറ്റ് ഗൗണിന് അടിയിൽ അത്യാവശ്യം മറയ്ക്കാൻ ബ്ലാക്ക് പാനൽ മാത്രം.ഒരാൾ പ്ലെയിൻ നെറ്റിലും മറ്റെയാൾ ഡോട്ടഡ് നെറ്റിലും എന്ന വ്യത്യാസം മാത്രം.

ഗായിക ജെന്നിഫർ ലോപ്പസ് ആയിരുന്നു ഏറ്റവും സെക്സി. മികച്ച കോസ്റ്റ്യൂം അവാർഡ് നൽകാൻ എത്തിയതു തന്നെ അടിമുടി സെക്സി വേഷത്തിൽ. സ്റ്റേജിൽനിന്ന് ഇറങ്ങുമ്പോൾ നീളൻ സ്കർട്ടിൽ തട്ടി വീഴാൻ തുടങ്ങിയതിന്റെ ചമ്മലൊന്നും വാനിറ്റി ഫെയർ പാർട്ടിയിൽ കണ്ടില്ല. വൈറ്റ് എന്നോ കളർലെസ് എന്നോ തോന്നുന്ന ഗൗൺ. നീളൻ തലമുടി കിടക്കുന്നതുകൊണ്ട് മാറിടം ചെറുതായി മറഞ്ഞിട്ടുണ്ട്. തുടയും കാലുകളുമെല്ലാം സീ ത്രൂ ഗൗണിൽ എക്സ്പോസ്ഡാണ്.

നാലു കുട്ടികളുടെ അമ്മയും 41 വയസുകാരിയുമായ ഹെയ്ഡി ക്ലമ്മിന്റെ ഗൗൺ അൽഭുതപ്പെടുത്തുന്നതായിരുന്നു. വൈറ്റ് ഗൗണിൽ ഒരു മൽസ്യകന്യക പോലെ തിളങ്ങി.

മോഡലായ ജിഗി ഹാഡിഡിന്റെ ബ്ലാക്ക് ഗൗണിൽ നിറയെ കട്ട് വർക്കുകളായിരുന്നു. നഗ്നതാ പ്രദർശനത്തിൽ നടിമാരെക്കാൾ മോഡലുകളായിരുന്നു മുൻപിൽ എന്നതും വാനിറ്റി ഫെയർ പാർട്ടിയെ സമ്പന്നമാക്കി.