ഇവർ കൈക്കുഞ്ഞുങ്ങളെ സ്വിമ്മിംഗ് പൂളിൽ എറിയുന്നതെന്തിന് ? 

മുട്ടിൽ ഇഴഞ്ഞും പിച്ച വച്ചും തുടങ്ങിയ  കുഞ്ഞുങ്ങളെ ലണ്ടനിലെ മാതാപിതാക്കൾ വെള്ളം നിറഞ്ഞു കിടക്കുന്ന സ്വിമ്മിങ് പൂളിലേക്ക് എടുത്ത് എറിയുന്ന ഈ വീഡിയോ കണ്ടാൽ, മക്കളുള്ള എല്ലാവരും ഒന്ന് നെഞ്ചിൽ കൈ വച്ച് പോകും. ഈ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഒരു കരുണയുമില്ലാതെ ഈ കുട്ടികളെ വെള്ളത്തിലേക്ക് എടുത്തെറിയുന്നത്? 

എന്നാൽ കേട്ടോളൂ, ശിക്ഷിക്കാനായില്ല രക്ഷിക്കാനായാണ് ഇങ്ങനെ വെള്ളത്തിലേക്ക് എറിയുന്നത്. അപ്രതീക്ഷിതമായി വെള്ളത്തിൽ വീഴുന്ന കുഞ്ഞുങ്ങൾ ശരീരത്തിന്റെ ഭാരം ഉടനടി ക്രമീകരിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും കൈകാലിട്ടടിച്ച് നീന്തുകയും ചെയ്യുമെന്ന് ഇവർ തെളിയിക്കുന്നു. ഇത്തരത്തിൽ നീന്തൽ പഠിച്ചാൽ പിന്നീട് ജീവിതത്തിൽ ഒരിക്കലും അത് മറക്കില്ല എന്നതും ശ്രദ്ധേയം. 

തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുട്ടികൾക്ക് പേടിയുണ്ടാകില്ല. ഈ അവസരമാണ് നീന്തൽ കുളത്തിൽ മുതലാക്കപ്പെടുന്നത്.കാഴ്ചയിൽ അല്പം ക്രൂരമായി തോന്നുമെങ്കിലും ഇതുമൂലം കുട്ടികൾക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്ന് നീന്തൽ പരിശീലകർ അഭിപ്രായപ്പെടുന്നു. അപ്രതീക്ഷിതമായിട്ടാണ് നീന്തൽകുളത്തിൽ വീഴുന്നത് എങ്കിലും കുട്ടികൾ കംഫർട്ടബിൾ ആണെന്ന് വീഡിയോയിൽ നിന്നും മനസിലാക്കാം.

വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് എല്ലാം ശരി, എന്ന് വച്ച് നമ്മുടെ നാട്ടിലെ മാതാപിതാക്കൾ ഇത് പരിശീലിപ്പിക്കും എന്ന് വലിയ പ്രതീക്ഷ വേണ്ട. നീന്തൽ പേടിക്കേണ്ട പ്രായമാകുമ്പോൾ പഠിപ്പിക്കാം എന്നാണ് അവർ പറയുന്നത്.