താജ്മഹലിന്റെ നിറം കെടുന്നു

Representative Image

വെണ്ണക്കൽ കൊട്ടാരത്തിന് വിളർച്ച ബാധിക്കുകയാണോ? താജ്മഹലിന്റെ നിറം കെട്ടുപോകുന്നതാണ് പരാതിക്കിടയാക്കിയത്. വെണ്ണക്കല്ലിന്റെ നിറം മാലിന്യപ്പുകയേറ്റ് മഞ്ഞയായി മാറുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആഗ്ര മുനിസിപ്പാലിറ്റി ഖരമാലിന്യങ്ങൾ കത്തിക്കുന്നതാണ് താജ്മഹലിനെ നശിപ്പിക്കുന്നത്. ഇക്കാര്യത്തിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. താജ്മഹലിനു സമീപം മാലിന്യം കത്തിക്കുന്നതിൽ നിന്ന് നഗരസഭ പിന്തിരിയണമെന്നും കോടതി ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകനായ ഡി.കെ ജോഷിയാണ് താജ്മഹലിന്റെ സംരക്ഷണത്തിനു വേണ്ടി കോടതിയെ സമീപിച്ചത്. 17ാം നൂറ്റാണ്ടുമുതൽ‍ നിലനിൽക്കുന്ന വെണ്ണക്കൽ സ്മാരകത്തിന്റെ നിറം മഞ്ഞയായി മാറിക്കൊണ്ടിരിക്കുന്നതായി ജോഷി പഠന റിപ്പോർട്ടുകള്‍ സഹിതം വാദിച്ചു. ഒരുദിവസം ശരാശരി 2000 മെട്രിക് ടണ്ണിലേറെ മാലിന്യമാണ് ആഗ്രയിൽ കത്തിക്കുന്നത്.