എലിസബത്ത് രാഞ്ജിയുടെ ' പേഴ്സ് ' രഹസ്യങ്ങൾ പുറത്ത്!!!

ബ്രിട്ടണിലെ എലിസബത്ത് രാഞ്ജിയെ ശ്രദ്ധിച്ചിട്ടുണ്ടോ? എവിടെ പോയാലും കാണും കയ്യിലൊരു ക്ളച്ച് പേഴ്സ്. രാഞ്ജിക്ക് പേഴ്സിൽ കാശും ഫോണുമൊക്കെ കരുതേണ്ട കാര്യമുണ്ടോ എന്ന സംശയം തോന്നുക സ്വാഭാവികമാണ്. ഇത് ചുമ്മാ ഒരു സ്റ്റൈലിൻ കൊണ്ട് നടക്കുകയാണെന്നാണ് മറ്റ് ചിലരുടെ പക്ഷം. എന്നാൽ അതിനൊക്കെ അപ്പുറമാണത്രേ ഈ പേഴ്സിന് പിന്നിലെ രഹസ്യം.

രാജകുടുംബത്തിൻറെ ജീവചരിത്രകാരന്നായ സാല്ലി ബെദൽ സ്മിത്ത് ആണ് രാഞ്ജിയുടെ ചില രഹസ്യ കോഡുകളെ കുറിച്ചുള്ള അതീവ രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.സാധാരണ രാഞ്ജിയുെട പേഴ്സില്‍ കാണുന്നത് മുഖം നോക്കുന്ന കണ്ണാടി, ലിപ്സ്റ്റിക്, പേന, പെപ്പര്‍ മിഠായി, കണ്ണട എന്നിവയാണ്. ഞായറാഴ്ചയാണെങ്കിൽ സംഭാവന നൾകാനുള്ള പേപ്പറുകളും കാണും.

എന്നാൽ അതിനെല്ലാമുപരിയായി തന്‍റെ പേഴ്സണൽ സ്റ്റാഫിനുള്ള ചില മെസേജുകൾ നൽകാനുള്ള ഒരു മാധ്യമമായാണ് ഈ ക്ളച്ച് പേഴ്സ് ഉപയോഗിക്കുന്നതത്രേ. ആരെങ്കിലുമായി രാഞ്ജി സംസാരിച്ചു െകാണ്ടിരിക്കുമ്പോൾ ഇ പേഴ്സ് ഒരു കൈയ്യിൽ നിന്നും മറ്റേ കൈയ്യിലേയ്ക്ക് മാറ്റുന്നുവെങ്കിൽ, ആ സംസാരം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്ന സൂചന സ്റ്റാഫിന് നൽകുകയാണത്രേ. സംസാരിക്കുന്ന ആൾക്ക് ഒരു സംശയവും തോന്നാത്തവിധം അത്ര സൂക്ഷ്മമായാണ് നീക്കങ്ങൾ.

ഏതെങ്കിലും ഡിന്നർ വേളയിൽ രാഞ്ജി ഹാൻഡ് ബാഗ് മേശപ്പുറത്തു വെച്ചാൽ അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ആ പരിപാടി അവസാനിപ്പിക്കണമെന്നാണത്രേ. ഇനി ബാഗ് നിലത്ത് വയ്ക്കുന്നുവെന്നിരിക്കട്ടെ ആ സംഭാഷണം രാഞ്ജിക്ക് ഇഷ്ടമായില്ലെന്നും വേണ്ടപ്പെട്ട ആരോ കാത്തുനിൽക്കുന്നവെന്ന വ്യാജേന രാഞ്ജിയെ അവിടെ നിന്നും മാറ്റണമെന്നുമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ സിഗ്നൽ ആണ് മോതിരം ചുറ്റിക്കൽ. ആരെങ്കിലുമായി സംസാരിക്കുമ്പോൾ കൈയ്യിലെ മോതിരം ചുറ്റിക്കുകയാണെങ്കിൽ ഉടനടി രാഞ്ജിയെ അവിടെ നിന്നും രക്ഷിച്ചിരിക്കണമെന്ന സൂചനയാണത്.