ഇംഗ്ലണ്ട് ടീമിൽ വർണവിവേചനം?

ഇംഗ്ലണ്ട് ഫുട്ബോൾ ടീം വിവാദത്തിൽ. വർണ വിവേചനം എടുത്തു കാണിക്കും വിധത്തിലുള്ള ഫോട്ടോകളാണ് അണ്ടർ 20 ഫുട്ബോൾ ടീം മാനേജ്മെന്റിനെ കുരുക്കിലാക്കിയിരിക്കുന്നത്. കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും രണ്ടു പ്രത്യേക മേശകളിലായി ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് കായിക ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. സംഭവം ഏറെ വേദനിപ്പിച്ചുവെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹീറോ റിയോ ഫെർഡിനാൻഡ് പറഞ്ഞു.

ഇത്തരത്തിൽ വിവേചനപരമായ നിലപാട് സ്വീകരിച്ചതിലെ പ്രധാന കുറ്റക്കാർ മാനേജ്മെന്റ് തന്നെയാണെന്ന് ഫെർഡിനാൻഡോ പറഞ്ഞു. കളിക്കാരെ ഇടകലർത്തി ഇരുത്തേണ്ട ചുമതല മാനേജ്മെന്റിന്റേതാണ്. അതേസമയം അണ്ടർ21 ടീം കോച്ച് ഗാരെത് സൗത്ഗേറ്റ് ആരോപണങ്ങൾ നിഷേധിച്ചു. എന്തുതന്നെയായാലും കളിക്കാരെ ഇടകലർത്താതെ നിറത്തെ മുൻനിർത്തി വംശീയമായി അധിക്ഷേപിച്ച മാനേജ്മെന്റ് രീതിയെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.