കെ.എഫ്.സിയിൽ പുഴുകൾക്കു പിന്നാലെ ചത്ത എലി ഫ്രൈ

കെ.എഫ്.സി ചിക്കൻ വീണ്ടും വിവാദത്തിൽ. ഇത്തവണ പുഴുകൾക്കു പകരം ചത്ത എലി ഫ്രൈ നൽകിയാണ് കെ.എഫ.സി പുലിവാൽ പിടിച്ചിരിക്കുന്നത്. അമേരിക്കകാരനായ ഡെവോറിസ് ഡിക്‌സണ്‍ എന്ന ഉപഭോക്താവിനാണ് കെ.എഫ്.സി ചിക്കൻ വിങ്ങ്സിനു പകരം ഒന്നാന്തരം പൊരിച്ച എലിയെ നൽകിയത്. ഓർഡർ ചെയ്ത ചിക്കൻ പീസിൽ വാലിന്റെ ഭാഗം ശ്രദ്ധയിൽപ്പെട്ടതോടെ ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തനിക്ക് കിട്ടിയത് ചിക്കൻ അല്ലെന്ന് ഡിക്സന് മനസിലായത്.ഉടൻ തന്നെ മനേജരെ വിവരം ധരിപ്പിച്ചപ്പോൾ അബദ്ധം പറ്റയതാണെന്നായിരുന്നു വിശദീകരണം. കെ.എഫ്.സിയുടെ നടപടിയിൽ ക്ഷുഭിതനായ ഉപഭോക്താവ് തന്നെയാണ് ചത്ത എലി ഫ്രൈയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലിട്ടത്.

ഇതിനു മുമ്പ് കെ.എഫ്സിയുടെ തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള ഒൗട്ടലെറ്റുകളിൽ ചിക്കൻ വിങ്ങ്സിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരത്തെ ഒൗട്ട്‌ലെറ്റ് കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചിരുന്നു.