Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ!

 നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ! സാമന്തയും നാഗ്ചൈതന്യയും വിവാഹ നിശ്ചയത്തിനിടെ, ക്രേഷ ബജാജ് വിവാഹദിനത്തില്‍

പ്രേമിച്ചു, വിവാഹം കഴിക്കാനും തീരുമാനിച്ചു. നാഗചൈതന്യയെ ആദ്യം കണ്ടതെവിടെ? ഇഷ്ടം പറഞ്ഞതെവിടെവച്ച്? അന്നു മഴപെയ്തോ? വെയിലായിരുന്നോ? ഇങ്ങനെയുള്ള ചോദ്യങ്ങളുമായി ചെന്നാൽ നടി സാമന്ത ഇനി എൻഗേജ്മെന്റ് സാരിയെടുത്തു കാണിക്കും. അതിലുണ്ട്, ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ സ്റ്റൈലായി..... നടൻ നാഗ്ചൈതന്യയുമായുള്ള വിവാഹനിശ്ചയ ദിവസം സാമന്ത ഉടുത്ത ഓഫ് വൈറ്റ്–ഗോൾഡൻ കളർ സാരിയിലുണ്ടായിരുന്നു ഇരുവരുടെയും പ്രണയകഥ.

 നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ! മോതിരമിട്ട സാമന്തയുടെ വിരലുകൾ, ബാക്ഗ്രൗണ്ടിൽ കടലോരത്തുകൂടെ നടന്നു വരുന്ന നാഗ്, സിനിമയിലെ കിടിലൻ ഷോട്ട് പോലെ സുന്ദരമായ ഈ മുഹൂർത്തമാണ് ഓർമകളിലെയും സാരിയിലെയും ഹൈലൈറ്റ്

സിനിമാ ഷോട്ടുകൾ പോലെ ഓരോ ദൃശ്യവും തുന്നിയെടുത്ത സ്വർണകസവിഴകളായിരുന്നു സാരിയെ മനോഹരമാക്കിയത്. ഇരുവരുടെയും ജീവിതത്തിലെ പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ കസവു നൂലുകൾ കൊണ്ട് തുന്നിയെടുത്തത് മുംബൈയിൽ നിന്നുള്ള ഫാഷൻ ഡിസൈനർ ക്രേഷ ബജാജ്. മോതിരമിട്ട സാമന്തയുടെ വിരലുകൾ, ബാക്ഗ്രൗണ്ടിൽ കടലോരത്തുകൂടെ നടന്നു വരുന്ന നാഗ്, സിനിമയിലെ കിടിലൻ ഷോട്ട് പോലെ സുന്ദരമായ ഈ മുഹൂർത്തമാണ് ഓർമകളിലെയും സാരിയിലെയും ഹൈലൈറ്റ്.

 നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ! സാമന്തയും നാഗ്ചൈതന്യയും കുടുംബത്തിനൊപ്പം

ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയിൽ നിന്നുള്ള രംഗം, ബൈക്കിലെ യാത്ര, പ്രണയം തുറന്നുപറഞ്ഞ ശേഷം പങ്കെടുത്ത ചടങ്ങ്, നാഗ് പ്രണയം തുറന്നുപറഞ്ഞ് മോതിരം അണിയിച്ച ശേഷമുള്ള ചിത്രം തുടങ്ങി നാഗ്ചൈതന്യയുടെ സഹോദരൻ അഖിലിന്റെ എൻഗേജ്മെന്റിനെടുത്ത കുടുംബചിത്രം വരെ സാരിയുടെ ബോർഡറുകളിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഓഫ് ഷോൾഡർ ഗോൾഡൻ കളർ ബ്ലൗസ് സാരിക്കു ഹൈലൈറ്റ് നൽകിയപ്പോൾ സ്റ്റേറ്റ്മെന്റ് നെക്ലേസിലും കമ്മലിലും ഒതുങ്ങി ആഭരണങ്ങൾ.

കഥ പറയും വിവാഹവസ്ത്രം, ഇത് ക്രേഷ സ്റ്റൈൽ

 നാഗ്ചൈതന്യ–സാമന്ത, പ്രണയം മുതൽ വിവാഹം വരെ, ഇത് താൻ ക്രേഷ സ്റ്റൈൽ! ഡോൾഫിൻ വേട്ടയ്ക്കെതിരെ പ്രവർത്തിക്കുന്ന കാലത്താണ് ക്രേഷയുടെയും വൻരാജിന്റെയും പ്രണയം മൊട്ടിടുന്നത്.

സ്വന്തം വിവാഹത്തിന് തന്റെ പ്രണയകഥ പറയുന്ന ലെഹംഗയണിഞ്ഞ് ഫാഷൻ ഡിസൈനർ ക്രേഷ നേരത്തെ താരമായിട്ടുണ്ട്. പ്രണയും പങ്കുവയ്ക്കുന്നതു മുതൽ വിവാഹം വരെ ഇരുവരും പിന്നിട്ട സുന്ദര മുഹൂർത്തങ്ങൾ ലെഹംഗയിൽ എംബ്രോയ്ഡറി ചെയ്ത് ചേർക്കുകയായിരുന്നു. കൂടാതെ ഇരുവരുടെയും പേരുകളും ഇരുവരുമായി ബന്ധപ്പെട്ട വസ്തുക്കളും ലെഹംഗയിൽ കഥാപാത്രങ്ങളായി. ഡോൾഫിൻ വേട്ടയ്ക്കെതിരെ പ്രവർത്തിക്കുന്ന കാലത്താണ് ക്രേഷയുടെയും വൻരാജിന്റെയും പ്രണയം മൊട്ടിടുന്നത്. ലെഹംഗയുടെ ഹെം ലൈനിൽ തുന്നിച്ചേർത്ത ഉയർന്നു ചാടുന്ന ഡോൾഫിനുകൾ അങ്ങനെ പ്രണയത്തിന്റെ സ്മാരകമായി. സ്റ്റേറ്റ്മെന്റ് ലെഗംഹകളാണ് ക്രേഷയുടെ മാസ്റ്റർ പീസ്. ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ തുന്നിച്ചേർത്ത നിരവധി വിവാഹവസ്ത്രങ്ങൾ അവർ ഡിസൈൻ ചെയ്തിട്ടുണ്ട്.

Your Rating: