എല്ലാ ദിവസവും നന്ദി പറയേണ്ട 6 പേർ!

നന്ദി പറയാനും ഒരു ദിവസമുണ്ട്. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് താങ്ക്സ് ഗിവിങ് ഡേ ആയി ആചരിക്കുന്നത്. എപ്പോഴാണ് അവസാനമായി ആരോടെങ്കിലും നന്ദി പറഞ്ഞതെന്ന് ആലോചിക്കുവാണോ? അതോ നന്ദി ആരോടു ചൊല്ലുമെന്ന് ആലോചിക്കുകയാണോ? എന്തായാലും അനുദിനജീവിതത്തിൽ പലപ്പോഴും നന്ദി പറയാൻ മറക്കുന്നവരാണ് കൂടുതലും. ജീവിതം കൂടുതൽ സുന്ദരമാകാൻ ആറുപേരോട് നന്ദി പറയണം.

1 സെക്ക്യൂരിറ്റി ഓഫിസേഴ്സ്

വീട്ടിലോ ഫ്ലാറ്റിലോ ഓഫിസിലോ എവിടെയായാലും സെക്ക്യൂരിറ്റി ജോലിചെയ്യുന്ന ആളുകൾ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഇവർ ചെയ്യുന്ന സേവനങ്ങൾക്ക് നിങ്ങളൊരു നന്ദി പറഞ്ഞു നോക്കൂ.

2 വെയിറ്റേഴ്സ്

ഹോട്ടലിൽ കയറുമ്പോൾ പൈസകൊടുത്തിട്ടല്ലേ സാധനങ്ങൾ വാങ്ങുന്നത് എന്നൊരു ഭാവമാണോ ? ആഹാരസാധനങ്ങൾ നമുക്കു മുൻപിൽ എത്തിക്കുന്ന വരോട് നന്ദി പറയണം.

3 ഓഫിസ് ക്ലീനേഴ്സ്

അതിരാവിലെ ഓഫിസ് വൃത്തിയാക്കുന്ന വരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അവരുടെ സേവനമില്ലെങ്കിൽ എന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കു.

4 പബ്ലിക് ട്രാൻസ് പോർട്ട് വാഹനത്തിലെ ഡ്രൈവർമാർ

ഏതു തിരക്കിലും കൃത്യസമയത്ത് എത്തുക എന്ന ആവശ്യം സാധിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് ഇവർ. സുരക്ഷിതരായി ജോലി സ്ഥലത്തെത്തുമ്പോൾ അവരെ നോക്കി ഒരും പുഞ്ചിരി അല്ലെങ്കിൽ ഒരു നന്ദിവാക്ക് പറയാം.

5 മാതാപിതാക്കൾ

ഒരു പ്രത്യേക ദിവസം നന്ദി പറയേണ്ടവരല്ല ഇവർ. കിട്ടുന്ന അവസരങ്ങളിലെല്ലാം നന്ദി പ്രകടിപ്പിക്കുക.

6 നിങ്ങളോടു തന്നെ

ദിവസത്തിന്റെ അവസാനം കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് നിങ്ങളോടു തന്നെ നന്ദി പറഞ്ഞു നോക്കു. നിങ്ങൾ മറ്റുള്ളവർക്ക് ചെയ്ത കാര്യങ്ങൾക്കായി. ദിനചര്യയുടെ തിരക്കിൽ പലപ്പോഴും സ്വയം മറന്നു പോകാൻ അനുവദിക്കരുത്. നിങ്ങളോടു തന്നെ നന്ദി പറയൂ...വ്യത്യാസം കാണാം.