നഗ്നരായി പരീക്ഷയെഴുതൂ; ബിരുദം നേടൂ!

ബിരുദം പാസാകണമെങ്കിൽ വിദ്യാർത്ഥികൾ നഗ്നരായി ഇരുന്ന് പരീക്ഷയെഴുതണമെന്ന് വാശിപിടിക്കുന്ന യൂണിവേഴ്സിറ്റികളുണ്ടോ? ഉണ്ടെന്നുള്ളതാണ് വാസ്തവം!

സാന്റിയാഗോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലാണ് ഇത്തരത്തിലൊരു നിയമം ബിരുദ വിദ്യാർത്ഥികൾക്കുള്ളത്. യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്ട്സ് ബിരുദ വിദ്യാർത്ഥികളാണ് തങ്ങളുടെ വിഷയത്തിന്റെ ഭാഗമായി പരീക്ഷയ്ക്ക് നഗ്നരായി ഇരിക്കേണ്ടി വരുന്നത്.

പരീക്ഷയ്ക്ക് അധ്യാപകന് മുന്നിൽ നഗ്നനായി ഇരിക്കണമെന്നത് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് ഒരു വിദ്യാർത്ഥിനിയുടെ അമ്മ പുറംലോകത്തെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്.

എന്നാൽ പരീക്ഷ പെർഫോർമന്സിന്റെയും ബോഡി ആർട്ടിന്റെയും ഭാഗമാണെന്നും അതിനാൽ നിയമം പാലിക്കാൻ കഴിയാത്തവർ ഈ കോഴ്സിന് ചേരേണ്ടതില്ലെന്നുമാണ് യൂണിവേഴ്സിറ്റിയുടെ പക്ഷം.

ആദ്യം തന്നെ ഇത് അറിയിച്ചാണ് കോഴ്സിന് പ്രവേശനം നൽകുന്നതെന്നും യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പറയുന്നു.