Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടി മാറ്റാന്‍ ഒരു ജാപ്പനീസ് തന്ത്രം!

Lazy Representative Image

ലോകത്തിലെ ഏറ്റവും അധ്വാന ശീലരായ ജനവിഭാഗമായാണു ജപ്പാന്‍കാരെ കണക്കാക്കുന്നത്. അമേരിക്കയുട ഹൈഡ്രജന്‍ ബോബിംല്‍ തകര്‍ന്നു പോയിടത്തുനിന്ന് ഇന്നു ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ സഹായിച്ചത് ജനങ്ങളുടെ കഠിന പരിശ്രമം തന്നെയാണ്. മടിയന്മാരായി നടക്കുന്നവരുടെ മടി മാറ്റാനും ജപ്പാൻകാർക്കൊരു ടെക്നിക് ഉണ്ട്. കൈസന്‍ എന്ന ജാപ്പനീസ് ടെക്നിക് ആണത്.

കെയ്, സെൻ എന്നീ രണ്ടുവാക്കുകൾ കൂട്ടിച്ചേർത്താണ് കൈസന്‍ ​എന്ന പദമുണ്ടായത്. കെയ് എന്നാല്‍ മാറ്റം എന്നര്‍ഥം. സെന്‍ എന്നാല്‍ ജ്ഞാനം. ഒരുമിനിറ്റ് നിയമമാണ് കൈസന്‍ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആരംഭിക്കാന്‍ മടിയുള്ള എന്തു കാര്യമായാലും അത് 1 മിനിറ്റു മാത്രം ചെയ്യുക എന്നിട്ടു താല്‍പര്യമുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാം. അല്‍പ്പസമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേ ദിവസമോ മടിയുള്ള കാര്യം 1 മിനിറ്റ് വീണ്ടും ചെയ്യുക. ക്രമേണ അത് 2 മിനിറ്റ് 5 മിനിറ്റ് എന്നിങ്ങനെ വര്‍ധിപ്പിക്കാം. അതേസമയം അര മണിക്കൂറില്‍ കൂടുതല്‍ അക്കാര്യം തുടര്‍ച്ചയായി ചെയ്യരുത്. ആദ്യം താല്‍പ്പര്യമില്ലാതിരുന്ന പ്രവര്‍ത്തിയോട് മടുപ്പ് തോന്നാതിരിക്കാനാണിത്. താല്‍പ്പര്യമുണ്ടെങ്കില്‍ അര മണിക്കൂറിനു ശേഷവും ഈ പ്രവര്‍ത്തി തുടരാം.

പലപ്പോഴും താല്‍പര്യക്കുറവോ അത്മവിശ്വാസക്കുറവോ ആകും പല പ്രവര്‍ത്തികളില്‍ നിന്നും മനസ്സിനെ വിലക്കുന്നത്. ഇതു മറി കടക്കാനാണ് കൈസന്‍ സഹായിക്കുന്നത്. 1 മിനിറ്റില്‍ ഇക്കാര്യം പതിവായി ചെയ്യുമ്പോള്‍ മനസിന് ഈ പ്രവര്‍ത്തിയോടുള്ള അപരിചിതത്വം നീങ്ങുകയാണ് ചെയ്യുന്നത്. ജപ്പാനില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇന്നു വളരെയധികം ഉപയോഗിക്കുന്ന മാനേജ്മെന്‍റ് തന്ത്രങ്ങളില്‍ മുന്‍പന്തിയിലാണ് കൈസന്‍. പാശ്ചാത്യ ലോകത്തും ഇന്ന് ഈ തന്ത്രത്തിന് പ്രചാരം ഏറി വരികയാണ്.