എന്താ ലുക്ക്! ഫാഷൻ ഐക്കൺ ഈ 80കാരി!

കിടിലൻ ലുക്കിൽ ലിൻ മുത്തശ്ശി

60 കഴിഞ്ഞ നമ്മുടെ അമ്മൂമ്മമാർ എനിക്കു വയ്യ, എന്നെക്കൊണ്ട് ഇനി ഒന്നും നടക്കില്ല, പ്രായമായി എന്നെല്ലാം നൂറു കാരണങ്ങൾ പറഞ്ഞു വീട്ടിൽ ഒതുങ്ങി കൂടുമ്പോൾ ചൈനയിലെ ഷെന്‍ഷാംഗ് സ്വദേശിയായ ലിന്‍ എന്ന മുത്തശ്ശി എന്താണു ചെയ്തതെന്ന് അവർക്കൊന്നു കാണിച്ചു കൊടുക്കണം. പ്രായത്തിനു തന്റെ സ്റ്റൈൽ സെൻസിനെ തോൽപ്പിക്കാൻ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന്‍ മുത്തശ്ശി ചെറുപ്പക്കാരെ തോൽപ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.

കിടിലൻ ലുക്കിൽ ലിൻ മുത്തശ്ശി

സിന്‍ങുവ എന്ന ചൈനീസ് ദിനപത്രത്തിലാണ് മുത്തശ്ശിയുടെ ഫാഷൻ ആദ്യം പ്രത്യക്ഷപ്പെട്ടത്. റോക്ക് സ്‌റ്റൈലില്‍ അവതരിക്കാൻ മോഡേണ്‍ ഡ്രസുകളും ഹൈ ഹീല്‍ഡ് ചെരുപ്പുകളും മുത്തശ്ശി വാങ്ങി. മുത്തശിക്കാനെങ്കിലോ ഇതെല്ലം ധരിക്കാൻ വലിയ താൽപര്യവും. 10 സെന്റിമീറ്റര്‍ ഉയരമുള്ള ചെരിപ്പ് ഇട്ടപ്പോള്‍ മുത്തശ്ശി ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നെ ഹൈഹീൽ അങ്ങോട്ട് ശീലമാവുകയും ചെയ്തു. മുത്തശ്ശിയെ വച്ചു നടത്തിയ മികച്ചൊരു  ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ ഷൂട്ടിന്റെ സമയത്ത് മുത്തശ്ശി വളരെ ഉത്സാഹത്തിലായിരുന്നു. മുത്തശ്ശിയുടെ ഫാഷൻ ഷോയുടെ ചിത്രങ്ങൾ കൊച്ചുമകനാണ് ഇന്റർനെറ്റിൽ ഇട്ടത്.