ഉയരം കൂട്ടണോ? ഇതാ 9 എളുപ്പവഴികൾ

പുത്തൻ ഉടുപ്പിട്ടു വന്നിട്ട് ആരും ശ്രദ്ധിച്ചില്ലല്ലോ എന്നു സങ്കടപ്പെടാത്തവരുണ്ടോ. നിങ്ങളുടെ ഉയരം, വസ്ത്രത്തിന്റെ നിറം, ഫാഷൻ തുടങ്ങി ശ്രദ്ധ നേടാൻ പല കാര്യങ്ങളുണ്ട്. മൊത്തത്തിലുള്ള അപ്പിയറൻസ് തന്നെ പ്രധാനം. ഉയരം കുറഞ്ഞവർ  ഹൈഹീൽ ചെരിപ്പു ധരിച്ചാൽ മാത്രം പോര വസ്ത്രത്തിന്റെ സെലക്‌ഷനിലും ശ്രദ്ധിക്കണം. ഉയരക്കുറവിനെ മറയ്ക്കുന്ന തരത്തിൽ വേണം വസ്ത്രം ധരിക്കാൻ. ബോഡി ഹഗിങ് പെൻസിൽ സ്കർട്ട് ഒഴിവാക്കുക. തോളും തലയും ഉയർത്തിപ്പിടിച്ചു തന്നെ നടക്കണം. ഉള്ളതിലും മൂന്നിഞ്ച് ഉയരം തോന്നിക്കാൻ ഇതാ ചില വിദ്യകൾ. 

1.മിനിസ്കർട് 

മുട്ടിനു മുകളിൽ നിൽക്കുന്ന, കാലുകൾ നന്നായി ഹൈലൈറ്റ് ചെയ്യുന്ന സ്കർട്ടുകൾ ഉയരക്കൂടുതൽ തോന്നിപ്പിക്കും. 

2. ജീൻസ് 

ഫ്ലേയേഡ് ജീൻസ് ധരിച്ചാൽ ഉയരക്കൂടുതൽ തോന്നിക്കും. ഷൂസിനെ തൊടുന്ന വിധത്തിൽ വേണം അതിന്റെ ഹെം. ഉയരമുള്ളവർക്കാണ് ഇത്തരം ജീൻസ് യോജിക്കുക. ഉയരം കുറഞ്ഞവർക്കാകട്ടെ ഉയരക്കൂടുതൽ തോന്നിക്കും. പെൻസിൽ ജീൻസിനൊപ്പം ഷോർട്  ടോപ് കൂടി ധരിച്ചാൽ ഉയരക്കൂടുതൽ തോന്നും.

3.ഹൈ വെയ്സ്റ്റ് സ്കർട് 

ഹൈ വെയ്സ്റ്റ് ജീൻസ്, സ്കർട്, പാന്റ്സ്, ഷോർട്സ്  തുടങ്ങിയവയൊക്കെ കാലിന്റെ നീളക്കുറവ് മറച്ചു വയ്ക്കും. അസിമിട്രിക് സ്കർട് ധരിച്ചാൽ ഉയരം കുറഞ്ഞതായി തോന്നും. അതുകൊണ്ട് സ്കർടിന്റെ അറ്റം ഒരുപോലെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

4.നോ കാപ്രിസ് 

ഫാഷൻ പ്രേമികൾക്കു പ്രിയപ്പെട്ടതാണു കാപ്രിസ്. പക്ഷേ കാലിന്റെ കുറച്ചു ഭാഗം മാത്രമാണു പുറത്തു കാണുന്നത്. അതുകൊണ്ടു തന്നെ കാലിന്റെ നീളം ഹൈലൈറ്റ് ചെയ്യാനാവുന്നില്ല. കാൽ മുഴുവനായി എടുത്തു കാണിക്കുന്ന ഷോർട്സ് ആണ് ഉയരം കുറഞ്ഞവർക്കു കാപ്രിസിനേക്കാൾ നല്ലത്. ബാഗി പാന്റ്സ് ട്രെൻഡായി വരുന്നതു മൈൻഡ് ചെയ്യേണ്ട. നിങ്ങൾക്കു ചേരുന്നതു കാലുകൾ കാണിക്കുന്ന തരം വേഷമാണ്. 

‍5.ഡീപ് വി നെക് 

ഡീപ് വി നെക് ടോപ്പുകൾ ശരീരത്തിന്റെ മേൽഭാഗത്തെ ഹൈലൈറ്റ് ചെയ്യും. റൗണ്ട് നെക്ക് ആകട്ടെ ഉള്ള ഉയരം കൂടി ഒതുക്കിക്കളയും. അതുകൊണ്ട് ജീൻസിനും സ്കർടിനുമൊപ്പം ഡീപ് വി നെക് ടോപ് തന്നെ ധരിക്കുക. 

6.ഗൗൺ

തറയിൽ മുട്ടിക്കിടക്കുന്ന നീളൻ ഗൗണുകൾ ആർക്കും ഉയരം തോന്നിപ്പിക്കും. ശരീരത്തിന്റെ മേൽ വശം നന്നായി ഒതുക്കി തുന്നുക. യോക്ക് ഡിസൈൻ നേർത്തതായാൽ നന്ന്. ശരീരത്തിന്റെ താഴ്ഭാഗം ഗൗൺ നന്നായി ഹൈലൈറ്റ് ചെയ്യണം.  

7.ടോപ് 

കൃത്യമായ അളവിൽ ടോപ് എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വലുപ്പം കൂടുകയോ കുറയുകയോ ചെയ്യരുത്. അരക്കെട്ടിനെ തൊട്ടു നിൽക്കുന്നതാവണം ടോപ്പിന്റെ നീളം. 

8. കളർ 

കോൺട്രാസ്റ്റ് നിറം ഉയരം കുറച്ചു കാണിക്കും. ടോപ്പിന്റെ നിറത്തോടു ചേർന്നു നിൽക്കുന്ന ബോട്ടം നിറം ആണെങ്കി‍ൽ ഉയരം കൂടുതൽ തോന്നിപ്പിക്കും. 

9.ഹൈഹീൽ 

ഹൈഹീൽ ചെരുപ്പ് ഉയരം കൂട്ടും. പക്ഷേ അമിത ഹീൽ ഭംഗി കുറയ്ക്കും. വേഷത്തിനു ചേരുന്ന വിധത്തിലുള്ള ഹീൽ അണിയുക. അധികം പോയിന്റഡ് ആവാതെ ലോ കട്ട് ഷൂസ് ആണു നല്ലത്.