20000 പെണ്ണുങ്ങൾ ഒത്തുകൂടിയതെന്തിന് ?

സ്ത്രീകൾക്ക് സ്വാതന്ത്രത്തോടെ ആഘോഷമായി ജീവിക്കാൻ ഏതെങ്കിലും ഇടങ്ങളുണ്ടോ? പ്രത്യേകിച്ച് കേരളത്തിൽ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയെ ഇല്ല. ട്രാൻസ്ജെന്ടെഴ്സിനെ പോലും ജീവിക്കാൻ അനുവദിയ്ക്കാത്ത മലയാളികളാണല്ലോ നമ്മൾ. 20000 സ്ത്രീകൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുന്നു!!! അതിശയിക്കണ്ട സംഭവം കേരളത്തിലല്ല. കാലിഫോർണിയൻ മരുഭൂമിയായ ദിനായിലാണ് സ്വവർഗാനുരാഗികൾ ആയവരുൾപ്പെടെയുള്ള  സ്ത്രീകൾ മാത്രമായി ആഘോഷിച്ചു അർമാദിക്കുന്നത്. ദിനാ തടാക ഉത്സവം എന്ന പേരിലാണത് അറിയപ്പെടുന്നത്. 

5 ദിവസങ്ങളിലേയ്ക്ക് പെൺ ജീവിതങ്ങൾ കീഴ്മേൽ മറിഞ്ഞത് പോലെയാകും അത്തരം ഒരു അനുഭവം. തങ്ങൾക്ക് പ്രണയം തോന്നിയ സ്ത്രീകളോടൊപ്പം , അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം ഒക്കെ ദിനായിലെ ഈ ആഘോഷരാവുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ലൈംഗികതയും, ലഹരിയും അവരെ ഒരിടത്തും മാറ്റി നിർത്തിയില്ല. ആഘോഷരാവെന്നാൽ അതിന്ടെ എല്ലാ അർത്ഥത്തോടും  കൂടി ആഘോഷിച്ചു കൊണ്ട് തന്നെയായിരുന്നു 20000 പേരും. 

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ആഘോഷമായി ദിനാ ആഘോഷം അവർ കൊണ്ടാടുന്നു. 1972 ലെ ഗോൾഫ് പാർട്ടികളിലൂടെയാണ്‌  ഈ ആഘോഷരാവുകളുടെ തുടക്കം കുറിയ്ക്കപ്പെട്ടത് . ഇപ്പോൾ എല്ലാ വർഷവും ഇത് ആഘോഷിക്കപ്പെടുന്നു. ഇവിടെ സ്ത്രീകൾ പരസ്പരം ആസ്വദിയ്ക്കുന്നു, മദ്യപിക്കുന്നു, ചുംബിക്കുന്നു, പ്രണയിക്കുന്നു, ആരുടേയും കണ്ണുകളുടെ അസ്വസ്ഥതകൾ അവർക്കില്ല, നിയന്ത്രണങ്ങളില്ല.. അപൂർവ്വം പുരുഷന്മാരെ മാത്രമേ ഈ സമയത്ത് ഇവിടെ കാണാനാകൂ. ഹോട്ടലുകളെ ജീവനക്കാരോ സ്വവര്ഗ രതികാരായ സ്ത്രീകളുടെ ഒപ്പം വന്ന സ്വവര്ഗ രതിക്കാരായ പുരുഷന്മാരോ ആയിരിക്കും അവർ. പണ്ട് ഗോൾഫിനായി തുടങ്ങിയതാണെങ്കിലും ഇന്ന് ഇവിടെ ഗോൾഫ് കളിയൊന്നും ഉണ്ടാകാറില്ല, മറിച്ചു പാട്ടും നൃത്തങ്ങളും ഒക്കെ ആഘോഷങ്ങളുടെ ഭാഗമായി മാറി. ദിനായിലെ ആഘോഷങ്ങൾ പുരുഷനിൽ നിന്ന് വേർപെട്ട സ്ത്രീയുടെ ആഘോഷമല്ല, മറിച്ചു ആഘോഷങ്ങൾ മാത്രമാണെന്ന് ഇവിടെയുള്ളവർ പറയുന്നു. ദിനായിലെ തടാകത്തിലാണ് സ്ത്രീ ആഘോഷങ്ങൾ കൂടുതലായും നടക്കുക. പരസ്പരമുള്ള പ്രണയം പങ്കിടൽ പോലും ഇവിടെ തുറന്ന രീതിയിലാണ്. വസ്ത്രങ്ങളുടെ കാര്യത്തിലും പ്രത്യേകം യാതൊരു നിയന്ത്രങ്ങളോ  ഒന്നുമില്ല, പലരും ബിക്കിനി വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് ഈ ആഘോഷങ്ങളുടെ ഭാഗമകുന്നതും. യുഎൻ നെ പോലും തങ്ങളുടെ ആഘോഷങ്ങളുടെ ശ്രദ്ധ ക്ഷണിപ്പിക്കാൻ ഇവര ആഗ്രഹിക്കുന്നു. സ്വവർഗ രതിക്കാർക്കും അവരവരുടെ താൽപ്പര്യങ്ങളും ലോകവും ഉണ്ടെന്നുള്ള ബോധ്യപ്പെടുതലാണിത്. അവരെ അംഗീകരിക്കുന്നത് ഒരു സംസ്കാരത്തോടുള്ള അംഗീകാരമായും ഇവർ കാണുന്നു.