രണ്ടു വർഷമായി യുവതി ഗർഭിണി

ചിത്രത്തിന് കടപ്പാട്- ന്യൂസ് വാച്ച്

രണ്ടു വർഷമായി യുവതി ഗർഭിണി. ഇനിയും എത്രനാൾ ഗർഭം തുടരുമെന്ന് അറിയില്ല. കേൾക്കുമ്പോൾ ഒരു മലയാളം സീരിയൽ കഥപോലെ തോന്നുന്നുണ്ടല്ലേ? എന്നാൽ ഇത് യഥാർത്ഥ സംഭവമാണ് ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ എന്ന 32 കാരിയാണ് 23 മാസമായി ഗർഭിണിയായിരിക്കുന്നത്. രക്തസംബന്ധമായ അപൂർവ്വ അസുഖമാണ് ഡെല്ലോറയെ നിത്യഗർഭിണിയാക്കിയത്. അസുഖം കാരണം ഗർഭസ്ഥശിശുവിന്റെ അവയവങ്ങൾ സാവകാശമാണ് വളരുന്നത്. എന്നാൽ ഗർഭസ്ഥശിശുവിന് ഇപ്പോൾ തന്നെ എട്ടുകിലോ ഭാരമുണ്ട്.

മാതൃത്വവും ഗർഭാവസ്ഥയും സന്തോഷമുള്ള കാര്യമാണെങ്കിലും 23 മാസമായുളള ഗർഭാവസ്ഥ തനിക്ക് ഏറെ ദുഷ്കരമാണെന്ന് ഡെല്ലോറ അറിയിച്ചു. രക്തസംബന്ധമായ അസുഖമായതിനാൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത് ഡെല്ലോറയുടെ ജീവനു ഭീഷണിയാണെന്നാണ് ഡോക്ടറുമാരുടെ വാദം. എന്നാൽ ഇതിൽ എത്രത്തോളം ആധികാരികതയുണ്ടെന്ന് വ്യക്തമല്ല. ഡെല്ലോറയുടെ ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ന്യൂസ് വാച്ച് എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭമാണ് ഡെല്ലോറയുടേതെന്നും ന്യൂസ്‌വാച്ച് പറയുന്നു.