80 വയസുകാരന് ഇത്രയധികം ആരാധകരോ?

ഗുന്തർ ക്രാബൻഹോഫ്റ്റ് എന്ന 80 വയസുകാരന്റെ ആരാധകരാണ് ലോകം മുഴുവൻ. കാരണം എന്താണെന്നോ? സ്റ്റൈലിഷ് ആയി ചെത്തി നടക്കൽ യുവാക്കൾക്കു മാത്രമുള്ളതല്ലെന്ന് കാണിച്ചു തരുകയാണ് അദ്ദേഹം. പ്രായമായവർ അതിനനുസരിച്ചു വസ്ത്രം ചെയ്യണമെന്ന് ആരും എഴുതി വച്ചിട്ടൊന്നുമില്ലല്ലോ? അപ്പോൾ ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് നമ്മുടെ വേഷത്തിലും ഭാഷണത്തിലും തെളിയേണ്ടത്. മനസിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന ഗുന്തർ വ്യത്യസ്തമാർന്ന കോട്ടിലും സൂട്ടിലും വാർത്തയില്‍ തിളങ്ങുകയാണ്. ബർലിൻ സ്വദേശിയായ ഗുന്തറിന് വ്യായാമം െചയ്യുമ്പോഴും ജോലിക്കു പോകുമ്പോഴുമെല്ലാം ഇതുപോലെ വസ്ത്രം ചെയ്യാനാണ് ആഗ്രഹം. എന്നെ സന്തോഷത്തോടെ നോക്കിക്കാണാനാണ് എനിക്കിഷ്ടം, തന്റെ അന്തരാത്മാവിന്റെ പ്രതിഫലനമാണ് വസ്ത്രധാരണത്തിൽ തെളിയുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും 104 വയസാണ് ഇദ്ദേഹത്തിനു പറയുന്നതെങ്കിലും തനിക്കു 80 വയസേ പ്രായമുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്. േസാഷ്യൽ മീഡിയയാണ് തന്റെ വയസ് ഇരട്ടിയാക്കിയത്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഒന്നൊന്നര ഫാഷൻ പാഠങ്ങൾ തന്നെ യുവാക്കൾക്ക് ഇദ്ദേഹത്തിൽ നിന്നു പഠിക്കാനുണ്ട്. വാർധക്യത്തിലും ട്രെൻഡിങ് ഫാഷൻ െഎക്കൺ പിന്തുടരുന്ന ഇദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണ്ടേ?