ഇതാ മുക്തയുടെ കുഞ്ഞുമാലാഖ, വൈറലായി പിറന്നാള്‍ ചിത്രങ്ങള്‍

മുക്തയും ഭർത്താവ് റിങ്കുവും മകൾ കിയാരയുടെ പിറന്നാൾ ആഘോഷത്തിനിടെ

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ ആരാധകരെ നേടിയ താരമാണ് നടി മുക്ത. സ്കൂളിൽ പഠിക്കുന്ന കാലംതൊട്ടേ സിനിമ ഇൻഡസ്ട്രിയിൽ എത്തിയവൾ. മലയാളത്തിലും തമിഴിലുമൊക്കെയായി ഒരുപിടി ചിത്രങ്ങൾ അഭിനയിച്ച മുക്ത ഇപ്പോൾ മുമ്പത്തേതിലും തിരക്കിലാണ്. സംഗതി മനസ്സിലായില്ലേ, കുഞ്ഞു കിയാരയുടെ കളിചിരികൾക്കു പിന്നാലെയാണിപ്പോൾ താരം.

മകളുടെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുള്ള മുക്ത ഇപ്പോൾ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. നീലയും വെള്ളയും കലർന്ന കിടിലൻ ഫ്രോക്കിൽ കിയാര അസ്സൽ മാലാഖയായി, ഒരുപടികൂടി കടത്തിപ്പറഞ്ഞാൽ അമ്മയേക്കാൾ സുന്ദരി. അമ്മയ്ക്കും അച്ഛൻ റിങ്കു ടോമിക്കുമൊപ്പമുള്ള കിയാരയുടെ കുസൃതി നിറഞ്ഞ നിമിഷങ്ങളാണ് വൈറലാകുന്നത്. 

മുക്തയുടെ അമ്മയ്ക്കും റിങ്കുവിന്റെ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം കിയാരയുള്ള ചിത്രങ്ങളും ഇതിലുണ്ട്. റിങ്കുവിന്റെ സഹോദരി കൂടിയായ റിമി ടോമിക്കൊപ്പവും കിയാര തകർത്തു കളിയാണെന്ന് ചിത്രങ്ങളിൽ കാണാം. മകളുടെ ഉടുപ്പിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മാച്ച് ആൻഡ് മാച്ച് ആയാണ് മുക്തയും റിങ്കുവും പിറന്നാൾ പൊടിപൊടിച്ചത്. 

Read more: Malayalam Lifestyle Magazine