25ാം വിവാഹവാര്‍ഷികം; മിഷേലിന് ഒബാമയുടെ കിടിലൻ സർപ്രൈസ്!!!

ഷോ ഡയറക്റ്റര്‍ പരിപാടി കഴിഞ്ഞ് മിഷേലിനൊരു സര്‍പ്രൈസ് നല്‍കി

ബരാക് ഒബാമയും മിഷേല്‍ ഒബാമയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രസിഡന്റ് പദവി ഒഴിഞ്ഞ് വൈറ്റ് ഹൗസില്‍ നിന്ന് ഒബാമ ഇറങ്ങിയ ശേഷവും അതിന് മാറ്റമൊന്നും വന്നിട്ടില്ല. വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലാണ് മിഷേലിന് എപ്പോഴും താല്‍പ്പര്യം. അതിനുള്ള ഓട്ടത്തിലാകും മിഷേല്‍ മിക്കസമയവും. അങ്ങനെ ഒന്നായിരുന്നു ചൊവ്വാഴ്ച്ച മിഷേല്‍ പങ്കെടുത്ത പെന്‍സില്‍വാനിയ കോണ്‍ഫറന്‍സ് ഫോര്‍ വിമെന്‍ എന്ന പരിപാടിയും. 

വൈറ്റ് ഹൗസില്‍ ജീവിച്ചപ്പോള്‍ നേരിട്ട സമ്മര്‍ദ്ദവും ആ എട്ട് വര്‍ഷത്തെ അനുഭവങ്ങളുമെല്ലാം മിഷേല്‍ പരിപാടിയില്‍ പങ്കുവെച്ചു. എന്നാല്‍ പരിപാടിക്കൊടുവില്‍ മിഷേല്‍ ഒന്നു ഞെട്ടി. ഷോ ഡയറക്റ്റര്‍ പരിപാടി കഴിഞ്ഞ് മിഷേലിനൊരു സര്‍പ്രൈസ് നല്‍കി. ഒബാമയുടെ വിഡിയോ സന്ദേശം. ഇരുവരുടെയും 25ാമത് വിവാഹവാര്‍ഷികമായിരുന്നു. ഇതിനോടനുബന്ധിച്ചായിരുന്നു സര്‍പ്രൈസ് വിഡിയോ മെസേജില്‍ ഒബാമ പ്രത്യക്ഷപ്പെട്ടത്. 

നിന്റെ ശക്തിയും സൗന്ദര്യവും ഇച്ഛാശക്തിയും സത്യസന്ധതയും സവിശേഷമാണ്. ആരും ആ സ്‌നേഹത്തില്‍ വീണു പോകും. ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു നിന്നെ ഡേറ്റ് ചെയ്യുകയെന്നത്-ഒബാമ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

എന്നാല്‍ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലിയിലും എത്തിക്‌സിനെക്കുറിച്ചും വനിതാ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീകള്‍ വിവിധ മേഖലകളില്‍ മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എല്ലാമായിരുന്നു മിഷേലിന്റെ സംസാരം. ഒബാമയുടെ അത്ര റൊമാന്റിക്കല്ലേ മിഷേല്‍ എന്നാണ് പലര്‍ക്കും സംശയം. 

Read more: Lifestyle Magazine, Trend, Natural Beauty Tips MalayalamViral News, Viral Videos