പൂർണ്ണ നഗ്നരായി സണ്ണിയും ഭർത്താവും, ഈ ഫോട്ടോഷൂട്ടിനൊരു ലക്ഷ്യമുണ്ട്!

വലിയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ വിവസ്ത്രരായത്

പൂർണ്ണ നഗ്നരായി ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവും. വലിയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ വിവസ്ത്രരായത്. മൃഗസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആഗോള സംഘടന ’പെറ്റ’ ക്ക്  (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) വേണ്ടിയാണ് പൂർണ്ണ നഗ്നരായുള്ള ഫോട്ടോഷൂട്ട്.

’പെറ്റ ഇന്ത്യ’യാണ് ട്വിറ്ററിലൂടെ ഇവരുടെ ചിത്രം പുറത്തുവിട്ടത്. "ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചർമത്തിൽ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ.." എന്നാണ് ഫോട്ടോയ്‌ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫാഷനുവേണ്ടി മൃഗങ്ങളെ ദാരുണമായി കൊല്ലപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിനെതിരെ പോരാട്ടം തുടരുന്ന സംഘടനയാണ് ’പെറ്റ.’

’പെറ്റ’യുടെ മുൻ വർഷത്തെ ’പേഴ്‌സൺ ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയത് സണ്ണി ലിയോണിനായിരുന്നു. പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പോരാടിയതിനാണ് സണ്ണിക്ക് പുരസ്‌കാരം ലഭിച്ചത്.  

Read more on: Lifestyle Magazine, Viral Stories