സോഹയെ പൊതുവേദിയിൽ കരയിച്ച് കരീന... കാരണമുണ്ട് !

കരീനയും സെയ്ഫ് അലി ഖാനും സോഹ അലി ഖാനും

പട്ടൗഡി കുടുംബമാകെ ഒരു പൊതുവേദിയിൽ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവച്ചതിന്റെ അത്ഭുതത്തിലായിരുന്നു ആരാധകർ. സെയ്ഫ് അലി ഖാന്റെ സഹോദരിയും ന‌ടിയുമായ സോഹ അലി ഖാന്റെ 'ദി പെരിൽസ് ഓഫ് ബീയിങ് മോഡറേറ്റ്ലി ഫെയ്മസ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് താരകുടുംബമാകെ വേദിയിൽ നിറഞ്ഞത്. സോഹയുടെ എഴുത്തിനെക്കുറിച്ചും കഴിവുകളെക്കുറിച്ചുമൊക്കെ അമ്മ ഷർമിള ടാഗോറും സെയ്ഫും നാത്തൂൻ കരീനയും ഭർത്താവ് കുനാലുമൊക്കെ വാചാലരായിരുന്നു. ഇതിനിടയ്ക്ക് കരീനയുടെ ചില വാക്കുകൾ സോഹയുടെ മിഴികൾ നിറയ്ക്കുകയും ചെയ്തു. 

നാത്തൂനെ കരീന പൊതുവേദിയിൽ കരയിച്ചതെന്തിന് എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇരുവരും നല്ല സുഹൃത്തുക്കളാണെന്നു മാത്രമല്ല കരീന തന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ കേട്ട് ആന്ദക്കണ്ണീരണിയുകയായിരുന്നു സോഹ. സോഹ എപ്പോഴും തന്നോടു സ്നേഹത്തോടെയേ പെരുമാറിയിട്ടുള്ളു. പുതിയ േഗാസിപ് എന്താണെന്നും അടുത്തിടെ എന്താണ് ഷോപ്പിങ് ചെയ്തത് എന്നുമൊക്കെ ചോദിക്കും. അമ്മ ഷർമിള ടാഗോർ ദേഷ്യപ്പെട്ടിരിക്കുന്ന സമയത്ത് ആ സാഹചര്യത്തെ കൂളായി കൈകാര്യം ചെയ്യാൻ വീട്ടിൽ ഒരേയൊരാൾക്കു മാത്രമേ കഴിയൂ, അതു സോഹയ്ക്കാണ്. 

ശേഷം അച്ഛൻ മൻസൂർ അലി ഖാനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഹയുടെ കണ്ണുകൾ നിറച്ചത്. അച്ഛൻ കിടപ്പിലായിരുന്ന സമയത്ത് സോഹ എത്ര ആത്മാർഥതയോടെയാണ് അദ്ദേഹത്തെ നോക്കിയതെന്നു പറയുകയായിരുന്നു കരീന. '' സോഹ അച്ഛനെ നോക്കിയതുപോലെ മറ്റൊരു പെൺകുട്ടിക്കും നോക്കാൻ കഴിയില്ല. ഞാനും ഒരു മകളാണ്, പക്ഷേ സോഹ അച്ഛനെ നോക്കിയതുപോലെ എനിക്കെന്റെ അച്ഛനെ നോക്കാൻ കഴിയുമോ എന്നറിയില്ല. കരുത്തയായ പെൺകുട്ടിയാണ് സോഹ, അബ്ബ നമ്മൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ടാകും.''

ഇതു പറഞ്ഞപ്പോഴാണ് സോഹയുടെ കണ്ണുകൾ നിറഞ്ഞത്. അപ്പോള്‍ തന്നെ സെയ്ഫ് കരയുന്നത് എന്തിനാണെന്നു ചോദിച്ചപ്പോൾ തനിക്കു നിയന്ത്രിക്കാനായില്ല എന്നാണ് സോഹ മറുപടി പറഞ്ഞത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam