വിവാഹ വേദിയിലേക്ക് അഡാറ് വരവുമായി വധു; വൈറൽ വിഡിയോ

നാണം കുണുങ്ങലോ നഖം വരയ്ക്കലോ ഇല്ലെന്നു മാത്രമല്ല കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കിടിലൻ നൃത്തവും വച്ചാണ് വധു അരങ്ങേറുന്നത്...

നാണിച്ചു തലകുനിച്ച് മുഖമൽപം പോലും ഉയർത്താതെ എന്തിന് വരനെ മര്യാദയ്ക്കൊന്നു നോക്കുക പോലും ചെയ്യാതെ വധുക്കൾ വിവാഹ വേദിയിലെത്തിയിരുന്നതും താലി ചാർത്തിയതിനു ശേഷം മാത്രം തലപൊക്കിയിരുന്നതുമൊക്കെ പഴയ കാഴ്ചകൾ, ഇന്നത്തെ കാലത്തെ പെൺകൊടികൾക്ക് നാണംകുണുങ്ങലിലൊന്നും തീരെ താല്‍പര്യമില്ല. എന്നുമാത്രമല്ല വരനേക്കാൾ കൂളായി അവർ വേദിയിലെത്തുകയും ചെയ്യും, വേണമെങ്കിൽ ഒന്നു ചുവടുവെക്കാനും റെഡി. വിവാഹ വേദിയിലേക്ക് നൃത്തം ചവിട്ടി അഡാർ ലുക്കിലെത്തുന്ന വധുവിന്റെ വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

നാണം കുണുങ്ങലോ നഖം വരയ്ക്കലോ ഇല്ലെന്നു മാത്രമല്ല കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കിടിലൻ നൃത്തവും വച്ചാണ് വധു അരങ്ങേറുന്നത്. ചുവപ്പു നിറത്തിലുളള ഡിസൈനർ സാരിയും കുപ്പിവളകളുമൊക്കെയിട്ട് അസ്സലൊരു കൂളിങ് ഗ്ലാസും വച്ച് തകർപ്പൻ ബോളിവുഡ് ഗാനത്തിനു ചുവടുവച്ചാണ് വധു വേദിയിലേക്കെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഉത്തരേന്ത്യൻ വിവാഹത്തിൽ നിന്നുള്ള ദൃശ്യമാണവയെന്നു വ്യക്തമാണ്.

ഇനി ബോളിവുഡ് ഗാനത്തിനെന്നു കേൾക്കുമ്പോൾ ബിടൗണിലെ സ്ഥിരം വിവാഹ ഗാനങ്ങളാണെന്നു ധരിക്കരുതേ. കാലാ ചഷ്മാ, നീന്ദ് ചുരായ് മേരി പോലുള്ള അടിപൊളി ഫാസ്റ്റ് നമ്പറുകൾക്കൊപ്പമാണ് കക്ഷി സ്വയം മറന്നു നൃത്തം ചെയ്യുന്നത്. വധുവിന്റെ നൃത്തം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം അവൾക്കൊപ്പം ചുവടുകൾ വെക്കാനും ബന്ധുക്കളും സുഹൃത്തുക്കളും തയാറായി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam