ഷോപ്പിങ്ങിന് ഗേൾഫ്രണ്ട് റെഡി, പക്ഷേ ഒരു പ്രശ്നമുണ്ട്!

Representative Image

ഔട്ടിങ്ങിനു ചിലർക്കു തനിച്ചു പോകാനാണിഷ്ടം, ഇനി ചിലര്‍ക്കാണെങ്കിൽ കൂട്ടിനൊരാളില്ലാതെ േപാകുന്നതേ ഇഷ്ടമാകില്ല. തനിച്ചു േപായാൽ ബോറടിച്ചു മരിക്കുമെന്നു പരാതിപ്പെടുന്നവര്‍ക്കൊരു സന്തോഷ വാർത്തയാണ് ചൈനയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ചൈനയിലെ വൈറ്റലിറ്റി സിറ്റി ഷോപ്പിങ് മാളിൽ ഷോപ്പിങ് ചെയ്യാൻ തനിച്ചെത്തുന്നവര്‍ക്ക് വാടകയ്ക്കു ഗേൾഫ്രണ്ടിനെ ഒരുക്കിയിരിക്കുകയാണ് മാൾ അധികൃതര്‍.

തനിച്ചു ഷോപ്പിങ്ങിനെത്തുന്നവർക്ക് കമ്പനിക്കായി ഗേൾഫ്രണ്ടിനെ നൽകുകയാണിവർ. കസ്റ്റമേഴ്സിനു കമ്പനിക്കായി ഏതാനും പെൺകുട്ടികളെ മാളിനു മുന്നിൽ നിർത്തിയിട്ടുണ്ടാകും. അവരിൽ നിന്നും തങ്ങൾക്കിഷ്ടപ്പെട്ടവരെ യുവാക്കൾക്കു തിരഞ്ഞെടുക്കാം. ഗേൾഫ്രണ്ടിനെ കിട്ടിയെന്നു കരുതി എന്നെന്നേക്കുമാണെന്നു ധരിക്കല്ലേ, ഷോപ്പിങ് കഴിയുംവരെ കൂട്ടുനൽകാനൊരു താൽക്കാലിക ഗേൾഫ്രണ്ടിനെയാണ് മാൾ അധികൃതർ നിർത്തിയിരിക്കുന്നത്. 

ഇനി ഗേൾഫ്രണ്ടിനെ നൽകുന്നതിനുമുണ്ട് ചില നിന്ധനകള്‍, ഓരോ ഇരുപതു മിനിറ്റ് കൂടുന്നതിന് അനുസരിച്ച് പത്തുരൂപ നൽകിയിരിക്കണം. ഷോപ്പിങ് ചെയ്യുന്നതിനിടയ്ക്ക് നിർദ്ദേശങ്ങൾ നൽകുകയും വേണമെങ്കിൽ നിങ്ങളുടെ ഷോപ്പിങ് ബാഗ് ചുമക്കുക കൂടി ചെയ്യുമത്രേ ഈ ഗേൾഫ്രണ്ട്. ഷോപ്പിങ്ങിനു മാത്രമല്ല വേണമെങ്കിൽ ഒരു ലഞ്ചിനോ ഡിന്നറിനോ പോലും ഗേൾഫ്രണ്ടിനെ ആനയിക്കാം. 

ഇതിനിടയ്ക്ക് ഗേൾഫ്രണ്ടിന്റെ സേവനം വേണ്ടെന്ന തോന്നലുണ്ടായാൽ കസ്റ്റമർ അതറിയിക്കുകയും അതോടെ പെൺകുട്ടി തിരികെപോവുകയും ചെയ്യും. ഗേൾഫ്രണ്ട് എന്നു കേൾക്കുമ്പോഴേക്കും ചാടിവരുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ഷോപ്പിങ്ങിനിടയിൽ ഒരിക്കൽപ്പോലും പെൺകുട്ടിയെ സ്പർശിക്കാനോ മാളിൽ നിന്നു പുറത്തേക്കു കൊണ്ടുപോകാനോ പാടുള്ളതല്ല. 

പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ഗേൾഫ്രണ്ട്സിനെ തിരഞ്ഞെടുക്കാവുന്നതാണ്. മാളിൽ ഈ നേട്ടം കൂടുതൽ പ്രായോഗികമാക്കുന്നതു സ്ത്രീകളാണെന്നാണ് അധികൃതരുടെ വാദം. മക്കളെ പരിപാലിക്കാനും ശ്രദ്ധയോടെ ഷോപ്പിങ് ചെയ്യാനുമായി ഗേൾഫ്രണ്ട് മോഡലുകളെ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ അനവധിയാണത്രേ. എന്നിരിക്കലും സ്ത്രീകളെ ഉപഭോഗ വസ്തുക്കളെ പോലെയാക്കിയുള്ള ഇത്തരം പ്രവണതകളെ അനുകൂലിക്കരുതെന്നു പറഞ്ഞ് മാളിന്റെ ന‌ടപടിയെ വിമർശിക്കുന്നവരുമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam