മ‍ഞ്ജു വാരിയറായി സൗഭാഗ്യ വെങ്കിടേഷ്, വിഡിയോ വൈറൽ

സൗഭാഗ്യ വെങ്കിടേഷ്

എത്രയെത്ര വേഷങ്ങളിലൂടെ അസാമാന്യ പ്രകടനം കാഴ്ച വെച്ചാണ് ആ നടി നമ്മുടെയുള്ളിൽ കയറിക്കൂടിയത്. കരുത്തുറ്റ നായികയായും കോമഡി വഴങ്ങുന്ന കഥാപാത്രമായുമൊക്കെ നായകനു കീഴില്‍ ഒതുങ്ങിക്കൂടാതെ സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആ താരം മലയാളത്തിന്റെ സ്വന്തം ലേഡിസൂപ്പർ സ്റ്റാർ മഞ്ജു വാര്യറാണ്. മഞ്ജുവിന്റെ കളിവീട് എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്, കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരസ്സൽ ഡബ്സ്മാഷ് ആണ് സംഗതി.

ഡബ്സ്മാഷിന്റെ റാണിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് മഞ്ജു വാര്യറായി തകർത്തഭിനയിച്ചിരിക്കുന്നത്. സൗഭാഗ്യയുടെ ഡബ്സ്മാഷുകൾക്കായി കാത്തിരിക്കുന്ന ആരാധകരിലേക്ക് ഇരട്ടിമധുരമായാണ് മഞ്ജുവിന്റെ രംഗം എത്തുന്നത്. കളിവീട് ​എന്ന ചിത്രത്തിൽ ജയറാമും മഞ്ജു വാരിയറും തകർത്തഭിനയിച്ച രംഗമാണ് സൗഭാഗ്യ ഡബ്സ്മാഷ് ആയി പുനരവതരിപ്പിച്ചത്. 

ഒരൽപം അലസതയും കുസൃതിയുമൊക്കെയുള്ള മൃദുല എന്ന മഞ്ജുവിന്റെ കഥാപാത്രത്തെ സൗഭാഗ്യ അനായാസം  പകർത്തിയിട്ടുണ്ട്. നേരത്തെയും വ്യത്യസ്തമായ ഡബ്സ്മാഷുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ. സലിംകുമാറിന്റെ കടുത്ത ആരാധികയായ സൗഭാഗ്യയുടെ മിക്ക ഡബ്സ്മാഷുകളും സലിം കുമാർ സിനിമകളിലെ കോമഡി രംഗങ്ങളുമാണ്. 

ഡാൻസാണ് തന്റെ റിയൽ പാഷൻ എന്നാണ് സൗഭാഗ്യ പറയാറുള്ളത്. ഡിഗ്രിയും പിജിയുമെല്ലാം ഡാൻസിലായിരുന്നു. ഒഴിവു സമയത്താണ് കക്ഷി ഡബ്‌സ്മാഷ് വിഡിയോകൾ ചെയ്യുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam