ഇതോ ഫുട്ബോൾ പ്രേമം, ക്രൂരതയുടെ വിഡിയോ!

ലോകകപ്പ് ആവേശം കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ആരാധനയുടെ പേരില്‍ ഇൗ മിണ്ടാപ്രാണിയോട് കാണിച്ചത് കൊടുംക്രൂരത. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തുന്നത്. 

കളിഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. അര്‍ജന്റീനയുടെ മെസ്സിയുടെ ജെഴ്‌സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു നായയോട് ചെയ്യുന്ന ക്രൂരതയാണ് വീഡിയോയില്‍. ‘എടാ നെയ്മറെ.. നീ മെസിയോട് കളിക്കാന്‍ വാടാ... നിനക്ക് കളി അറിയാമോടാ... എന്നുപറഞ്ഞുകൊണ്ടാണ് ഇയാള്‍ മഞ്ഞക്കുപ്പായം ധരിപ്പിച്ച നായയ്ക്ക് സമീപം പന്തുതട്ടികൊണ്ട് ചെല്ലുന്നത്. നായ അപ്പോഴും ഉല്‍സാഹവാനായി വാലാട്ടിക്കൊണ്ട് ഇയാള്‍ക്കൊപ്പം കളിക്കാന്‍ കൂടുന്നു. 

കേരളത്തിലെ ഏതോ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് വ്യക്തം. നായയുമായി ആദ്യം ഫുട്ബോള്‍ കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്നുപറഞ്ഞ് നായയെ തൂക്കിയെടുത്ത് സമീപത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നു. എന്നിട്ട് പോയി കളി പഠിച്ചിട്ട് വാടാ എന്നും ആക്രോശിക്കുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇൗ കൊടുംക്രൂരതയെ വിമര്‍ശിച്ച്  ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും രംഗത്തെത്തി. നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്ന് ചോദിച്ചാണ് നായയെ ഇയാള്‍ തൂക്കിയെടുത്ത് െവള്ളത്തിലേക്ക് എറിയുന്നത്. പക്ഷേ എന്നിട്ടും വെള്ളത്തില്‍ നിന്നും കയറിയ നായ വീണ്ടും വാലാട്ടിക്കൊണ്ട്  ഇയാളുടെ സമീപത്ത് എത്തുന്നതും വിഡിയോയില്‍ നിന്നും വ്യക്തം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam