'മീൻ കച്ചവടം നടത്താൻ നാണമില്ലേ'; മാസ് മറുപടിയുമായി യുവാവ്

മീൻ കച്ചവടം നടത്താൻ നാണമില്ലേ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി യുവാവ് രംഗത്ത്. തന്റെ പിതാവിന് മീൻകച്ചവടമായിരുന്നെന്നും എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കൾ ചെയ്തിരുന്ന തൊഴിൽ ചെയ്തുനോക്കണമെന്നും യുവാവ് പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച 'മറുപടി' വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. 

''ഓർമ്മവെച്ചകാലം മുതൽ വാപ്പയ്ക്ക് മീൻ കച്ചവടമാണ്. ആ പണം കൊണ്ടാണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാൻ വാപ്പക്ക് നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കൾ കഷ്ടപ്പെട്ടിട്ടുള്ളത്. എല്ലാവരും മാതാപിതാക്കൾ ചെയ്യുന്ന ജോലി ഒരു ദിവസമെങ്കിലും ചെയ്തുനോക്കണം. അപ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ഞാൻ അധ്വാനിച്ചുണ്ടാകുന്ന പണം മറ്റൊരാൾക്ക് കൊടുക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ നമ്മളെന്തെങ്കിലും ആവശ്യത്തിന് പണം ചോദിക്കുമ്പോൾ അവരെന്നെങ്കിലും തരാതിരുന്നിട്ടുണ്ടോ? അങ്ങനെ ബുദ്ധിമുട്ട് വിചാരിച്ചിട്ടുണ്ടോ?

അതുകൊണ്ട് എന്ത് ജോലിയായാലും അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. മാന്യമായതെന്തും ചെയ്ത് ജീവിക്കാം'', യുവാവ് പറയുന്നു. ‌‌

നിരവധി പേരാണ് യുവാവിന്റെ വിഡിയോക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഡിയോ കാണാം: