ഏത് നേരത്താണാവോ ഇങ്ങേരുടെ കൂടെ ഇറങ്ങി വന്നത്; ബഷീറും ഭാര്യമാരും ടിക് ടോകിൽ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ബഷീർ ബഷിയുടെയും ഭാര്യമാരുടേയും ടിക് ടോക് വിഡിയോ വൈറൽ. കേരളമെമ്പാടും നിരവധി ആരാധകരുള്ള ബഷീർ ബഷിയ്ക്കു രണ്ടു ഭാര്യമാരാണുള്ളത്. സുഹാനയും മഷൂരയും. ഇവരോടൊപ്പമുള്ള ബഷീർ ബഷിയുടെ ടിക് ടോക് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. 

മലയാളത്തിലെ പ്രശസ്ത ഹാസ്യപരിപാടികളിലെയും സിനിമകളിലെയും സംഭാഷണങ്ങളാണു ബഷീറും കുടുംബവും ടിക് ടേകിൽ അവതിപ്പിച്ചിരിക്കുന്നത്. ഇരുഭാര്യമാരും ഒന്നിച്ചുള്ള ടിക്ടോകും വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളിൽ തരംഗമായ വിഡിയോയ്ക്കു നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

ആദ്യ ഭാര്യ സുഹാനയിൽ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാർഥിനിയാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ബിസിനസ്സുകാരനായി തുടങ്ങിയ ബഷീർ അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. മോഡലിങ്ങിലൂടെയും മലയാളികൾക്കു സുപരിചിതനാണ് ഇദ്ദേഹം.