ആന വാ പൊത്തുന്നത് കണ്ടിട്ടുണ്ടോ?; ചിരിപ്പിച്ച് കൊല്ലും ഈ ടിക് ടോക്

tik-tok
SHARE

ആന വാ പൊത്തുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വിഡിയോ കണ്ടാല്‍ മതി. പിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും. രണ്ടു പെൺകുട്ടികൾ ചേര്‍ന്ന് ഒരുക്കിയ ടിക് ടോക് വിഡിയോ വൈറലാണിപ്പോൾ. 

ടിക് ടോകിൽ പലരും അനുകരിക്കുന്ന ‘ആന വാ പൊത്തി നിൽക്കുന്നത് എങ്ങനെയാ’ എന്ന കോമഡി രംഗമാണ് ഈ സഹോദരിമാർ  അവതരിപ്പിച്ചത്. ഒരാൾ വാ പൊത്തി നിൽക്കുന്നത് എങ്ങനെയെന്നു ചോദിക്കുമ്പോൾ മറ്റേയാൾ ആന വാ പൊത്തുന്നത് കാണിക്കുന്നു. എന്നാൽ ഈ ചേഷ്ട കണ്ട് ഒപ്പമുള്ള പെൺകുട്ടിക്ക് ചിരിയടക്കാനാവുന്നില്ല. 

ഒരുവിധം ചിരിയൊതുക്കി ഇരുവരും വിഡിയോ പൂർത്തിയാക്കി. എങ്കിലും ഇതു കാണുന്നവർ പൊട്ടിച്ചിരിച്ചു പോകും. ബിനു അടിമാലി അവതരിപ്പിച്ച ഈ രംഗം നിരവധി പേർ ടിക് ടോകിൽ അനുകരിക്കാറുണ്ട്. എന്നാൽ ഇത്രയും ക്യൂട്ടായി ആന വാ പൊത്തുന്നത് ആദ്യമായി കാണുകയാണെന്നും നിരവധി തവണ കണ്ടു എന്നുമാണു കമന്റുകൾ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA