കോളജ് വിദ്യാർഥികളെ ഇളക്കി മറിച്ച് ഷിയാസും വിൻസിയും: വിഡിയോ

നായിക നായകൻ ഫൈനലിസ്റ്റ് വിൻസി അലേഷ്യസിനൊപ്പം ഷിയാസ് കരീമിന്റെ ഡാൻസ്. ആലുവയിലെ സെന്റ് സേവ്യർ കോളജിൽ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരങ്ങൾ. ചടങ്ങിനിടെ ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ ഷിയാസാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

കോളജിലെ വിദ്യാർഥികളുടെ ആവശ്യപ്രകാരമായിരുന്നു ഇരുവരും നൃത്തം ചെയ്തത്. ‘ചൊഗോട തരാ’ എന്ന ഹിന്ദിഗാനത്തിനൊത്തായിരുന്നു ചുവടുകൾ. ‘‘സെന്റ് സേവ്യർ കോളജ് എന്ന് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട നിമിഷം’’ എന്ന കുറിപ്പോടെയാണ് ഷിയാസ് വിഡിയോ പങ്കുവെച്ചത്. 

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ഷിയാസ് കരീം. മോഡലിംങ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഷിയാസ് ബൾഗേറിയയിൽ നടന്ന ‘മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018ൽ‌’ ആദ്യ അഞ്ചു പേരിൽ ഒരാളായി.

മഴവിൽ മനോരമയിലെ നായികാ നായകനിലെ ഗംഭീര പ്രകടത്തിലൂടെയായിരുന്നു വിൻസി പ്രേക്ഷക ഹൃദയത്തിൽ കൂട്ടുകൂടിയത്. പ്രേമം റൗണ്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വിൻസി ഫൈനലിലെ ‘ചൂടൻ കോഴിക്കറി’യുമായി പ്രേക്ഷകരെ അമ്പരപ്പിച്ചു.