വരുമാനം വർദ്ധിപ്പിക്കാൻ അഞ്ച് വഴികൾ

കിട്ടുന്ന ശമ്പളം എണ്ണി ചുട്ട അപ്പം പോലെയാണ്. കിട്ടുന്നതും കീശകാലിയാകുന്നതും പെട്ടെന്നാണ്. ശമ്പളം എത്ര സൂക്ഷിച്ച് ചിലവഴിച്ചാലും മിച്ചം ഉണ്ടാകാറില്ല. നിങ്ങൾക്ക് കിട്ടുന്ന ശമ്പളം സൂക്ഷിച്ച് ഉപയോഗിക്കുന്നതിനൊപ്പം ജീവിത രീതിയിൽ മാറ്റം വരുത്തി വാർഷിക വരുമാനത്തിൽ വർധനയുണ്ടാക്കാൻ ഇതാ അഞ്ച് വഴികൾ.

വാർഷിക വരുമാനത്തിൽ ഉണ്ടാകുന്ന വർധനവ് തീർച്ചയായും ഉയർന്ന ജീവിത രീതി പ്രദാനം ചെയ്യും. മാത്രമല്ല അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആവശ്യങ്ങൾ പരിഹരിക്കാനും വരുമാന വർധനവിലൂടെ സാധിക്കും. അതിനായി ഈ രീതികൾ ഒന്ന് പരീക്ഷിച്ച് നോക്കു.

സ്വയം മൂല്യം ഉയർത്തുക

നിങ്ങളിൽ നടത്തുന്ന നിക്ഷേപം ഉയർന്ന പ്രതിഫലം സാധ്യമാക്കും. നിക്ഷേപത്തിനായി നിങ്ങൾ ഉപയോഗിച്ച പണത്തിനും സമയത്തിനും ആനുപാതികമായിട്ടായിരിക്കും വരുമാനം ലഭിക്കുക.

∙ അറിവിന്റെ ശക്തി തിരിച്ചറിയുക. പുതിയ തൊഴിൽ വൈദഗ്ധ്യം നേടുന്നതിനൊപ്പം മറ്റൊരു ഭാഷ പഠിക്കാനും ശ്രമിക്കുക.

∙ പുസ്തകം, ലേഖനം, ബ്ലോഗ്, എന്നിവ വായിക്കാൻ ആഴ്ച്ചയിലോ പ്രതിദിനമോ സമയം കണ്ടെത്തുക.

∙ പുതിയ പ്രവണതകൾ മനസിലാക്കാൻ വർക്ക്ഷോപ്പുകളിലും പരിശീലന പരിപാടികളിലും പങ്കെúടുക്കുക.

∙ നിങ്ങളുടെ ഉള്ളിലെ സർഗാത്മകതയെ കണ്ടെത്തുക. ഇത് തൊഴിൽ പരമായും വ്യക്തിപരമായും നിങ്ങൾക്ക് പുതിയ കാഴ്ച്ചപ്പാട് പ്രധാനം ചെയ്യും. ഇതിലൂടെ നിങ്ങൾ ആർജിക്കുന്ന കഴിവും അറിവും ഉയർന്ന അവസരങ്ങൾ സാധ്യമാക്കും

സ്മാർട്ടായി നിക്ഷേപിക്കുക

പണ സംബന്ധമായി നിങ്ങൾ നടത്തുന്ന നിക്ഷേപത്തെ കൂടി ആശ്രയിച്ചതാണ് നിങ്ങളുടെ വരുമാനം .

∙ നിക്ഷേപങ്ങൾ നേരത്തെ ആരംഭിക്കുക.

∙ ദീർഘകാലത്തേക്ക് നിക്ഷേപിക്കുക

∙ ശരിയായ നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക. ദീർഘ കാലത്തേക്കാണെങ്കിൽ ഇക്വിറ്റികളിൽ നിക്ഷേപിക്കുക. ഹ്രസ്വകാലത്തേക്കാണെങ്കിൽ ഡെബ്റ്റ് ഇൻസ്ട്രുമെന്റിൽ നിക്ഷേപിക്കുക

ലോങ് ടേം കരിയറിൽ നിക്ഷേപിക്കുക

തൊഴിൽ പരമായി നിങ്ങൾക്കുള്ള താത്പര്യം മനസിലാക്കി നിക്ഷേപം നടത്തുക. ഇത് തൊഴിലിന്റെ തന്ത്രപരമായ വിജയത്തിന് സഹായകമാണ്

∙ നിങ്ങളുടെ ശക്തിയും, പോരായ്മകളും, അവസരങ്ങളും ഭീഷണിയും മനസിലാക്കുക.

∙ ദീർഘകാല കാഴ്ച്ചപ്പാട് ഉണ്ടാക്കുക.

വെല്ലുവിളികൾ ഏറ്റെടുക്കുക

സുരക്ഷിത മേഖലയെ ഒഴിവാക്കി സ്വയം വെല്ലുവിളികൾ ഏറ്റെടുക്കുക. വെല്ലുവിളികൾ ഏറ്റെടുക്കുന്നത് നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കും.

ആരോഗ്യത്തിൽ ശ്രദ്ധിക്കുക

യഥാർത്ഥ ധനം ആരോഗ്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം കാത്ത് സൂക്ഷിക്കുക. ചില ജീവിത രീതികൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ശാരീരിക ആരോഗ്യം

∙ വ്യായാമം ശരീരത്തിന് ഗുണം ചെയ്യുന്നതിനൊപ്പം ആശുപത്രി ബില്ല് കുറയ്ക്കാനും സഹായകമാണ്.

∙ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ നോക്കും.

മാനസിക ആരോഗ്യം

പല തൊഴിൽ ജീവിത രീതികളും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. വിഷാദം, ഹൈപ്പർടെൻഷൻ എന്നിവ ഒഴിവാക്കി വാർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ ശ്രമിക്കുക.

സാമൂഹിക ചുറ്റുപാട്

നിങ്ങൾ ജീവിക്കുന്ന സാമൂഹികാവസ്ഥ നിങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധിനിക്കുന്നു. അതിനാൽ ശരീയായ ജീവിത ചുറ്റുപാട് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.