സാരമില്ല സിപ് ഇടാൻ മറന്നാലും...

പാന്റ്സിന്റെ സിപ് (സിപ്പർ) ഒരിക്കലെങ്കിലും ചതിക്കാത്തവരുണ്ടോ... വസ്ത്രമുടമയ്ക്കു മറവി ബാധിക്കുന്നതുമാത്രമല്ല, സിപ് പണിമുടക്കുന്നതും സാധാരണ അപകടങ്ങളിൽപ്പെടും. ഇൗ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമൊരുങ്ങുകയാണ് യുഎസിലെ ഒരു ഗവേഷണശാലയിൽ. സ്വയം അടയ്ക്കുന്ന സിപ്. സോറി, വെറുമൊരു സിപ്പല്ല, ഇതൊരു റോബട്ട്. മാസച്യൂസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജിയിലെ പേഴ്സനൽ റോബോട്ടിക്സ് വിഭാഗത്തിലാണു പിറവി. സിപ്പർബോട്ട് എന്നു പേര്.

ആദം വിറ്റൻ എന്ന ഗവേഷകന്റെ ബുദ്ധിയിൽ വിരിഞ്ഞ ഇൗ കുഞ്ഞൻ യന്ത്രം വിപണിയിലെത്തുമ്പോൾ ഒട്ടേറെ സാധ്യതകളാണു മുന്നോട്ടുവയ്ക്കുന്നതെന്നു ഗവേഷകർ പറയുന്നു. സിപ് ഇടാൻ ആൾ മറന്നുപോയാൽ ആ ജോലി ഇവൻ ചെയ്യും. ആഹാരം കൂടുതൽ കഴിച്ച് വയർ നിറഞ്ഞുപോയാൽ ജാക്കറ്റിന്റെയൊക്കെ സിപ് തനിയെ അഡ്ജസ്റ്റ് ചെയ്ത് നമ്മെ സഹായിക്കും! തമാശയ്ക്കപ്പുറത്ത്, ചില ഗൗരവമേറിയ ജോലികളും സിപ്പർബോട്ട് ഏറ്റെടുക്കും. പകർച്ചവ്യാധി പടരുന്നിടത്തോ എന്തെങ്കിലും അപകടമോ ആക്രമണമോ നടക്കുന്നിടത്തോ രക്ഷാപ്രവർത്തകർ അണിയുന്ന ജാക്കറ്റുകളിൽ ഇൗ റോബട്ട് ഉണ്ടെങ്കിൽ ഏറെ സഹായകമാകും.

∙ ജീ