ക്യാമറയില്ല, ബോർഡ് ഉണ്ട് സൂക്ഷിക്കുക

ട്രാഫിക് നിയമം തെറ്റിക്കുന്ന കാര്യത്തിൽ ഫ്രാൻസുപോലും പിന്നിലല്ല. മരണപ്പാച്ചിലിലൂടെ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ പുതിയ പദ്ധതി ഇറക്കിയിരിക്കുകയാണ് സർക്കാർ. അതിവേഗക്കാരെ പിടിക്കാൻ സ്പീഡ് ക്യാമറയുണ്ടെന്ന വ്യാജ മുന്നറിയിപ്പു ബോർഡുകൾ മൂന്നുവർഷത്തിനകം 10,000 എണ്ണമാണ് ഫ്രാൻസിൽ സ്ഥാപിക്കാൻ പോകുന്നത്. ഇതിനൊപ്പം ഒറിജിനൽ 500 എണ്ണംകൂടി ഉണ്ടാകും.

ബൈക്കുകൾ വാങ്ങിക്കുമ്പോൾ തന്നെ അപകട നിയന്ത്രണോപാധികൾ ഘടിപ്പിക്കാനുള്ള ശുപാർശയും സർക്കാർ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു. റോഡപകടത്തിൽ മരണം കൂടുയതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.