ഷേക് ഹാൻഡ് എന്നാൽ ദാ ഇതാണ്!

ഹാൻഡ്ഷേക്, പച്ചമലയാളത്തിൽ പറഞ്ഞാല്‍ ഹസ്തദാനം... അതിഥികളെയും സുഹൃത്തുക്കളെയും അപരിചിതരെയുമൊക്കെ നാം ആശംസകൾ നൽകാൻ ഹസ്തദാനം ചെയ്യാറുണ്ട്. ചിലപ്പോൾ ഒരു സുദൃഢ ബന്ധത്തിനു തുടക്കം കുറിക്കുന്നതു തന്നെ ഇത്തരം ഷേക് ഹാൻഡുകളാകാം. ഹസ്തദാനം പലരീതിയിലും ചെയ്യാം, വളരെ മൃദുവായ ഹസ്തദാനം പോലെ തന്നെ ചിലർ കൈകൾ െകാണ്ടു മുറുക്കെ വേദനിപ്പിച്ചു കൊണ്ടുള്ള ഹസ്തദാനവും ചെയ്യാറുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറമായി ഹസ്തദാനം ചെയ്യുന്നൊരാളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഹസ്തദാനത്തിന്റെ വെറൈറ്റികൾ കണ്ടുപിടിച്ചൊരാൾ. ഇവിടെയല്ല അങ്ങ് വാഷിങ്ടണിലെ ഒരു ബാസ്കറ്റ് ബോൾ ടീം കോച്ച് ആയ സ്റ്റീഫൻ ഗാർനെറ്റ് ആണ് കിടിലൻ ഷേക്ഹാന്‍ഡുകൾ കൊണ്ടു കാണികളെ അത്ഭുതപ്പെ‌ടുത്തുന്നത്.

ഓരോ മത്സരം ആരംഭിക്കുന്നതിനു മുമ്പും അസിസ്റ്റന്റ് കോച്ചായ സ്റ്റീഫൻ തന്റെ ടീമംഗങ്ങളെ അഭിവാദ്യം ചെയ്യും. ചടങ്ങുപോലെ ചുമ്മാ ഹസ്തദാനം ചെയ്യലല്ല മറിച്ച് ഡാൻസും തമാശയും മാജിക്കുമെല്ലാം കലർന്ന വിധത്തിലാണ് സ്റ്റീഫന്റെ ഷേക്ഹാൻഡുകൾ. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ കളിക്കാരെല്ലാം തന്നെ സ്റ്റീഫനെപ്പോലെ വെറൈറ്റി ഷേക്ഹാന്‍ഡിൽ പ്രഗദ്ഭരാണ്. സ്റ്റീഫനൊരു ആംഗ്യം കാണിച്ചാൽ മനസിലാകും അതേതു ടൈപ് ഷേക് ഹാൻഡ് ആയിരിക്കുമെന്ന് അങ്ങനെ അവരും അതിനനുസരിച്ച് അഭിവാദ്യം നൽകും. എന്തായാലും സ്റ്റീഫനും അദ്ദേഹത്തിന്റെ കിടിലൻ ഷേക്ഹാൻഡുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലും ഹിറ്റാവുകയാണ്.